Sports

അവര്‍ക്ക് വേണ്ടി നിശബ്ദത പാലിക്കൂ ; കാണികളോട് കൊഹ്ലിയുടെ അഭ്യര്‍ത്ഥന
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ടാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ട്വന്റി20 മത്സരം തുടങ്ങിയത്. എന്നാല്‍ ടീം അംഗങ്ങള്‍ മൗനമാചരിക്കവേ സംസാരിച്ച വിശാഖപട്ടണത്തെ കാണികളോട് അങ്ങനെ ചെയ്യല്ലേയെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് അഭ്യര്‍ഥിക്കേണ്ടി വന്നു.  കാണികളോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട് കോഹ്‌ലി ആംഗ്യം കാണിക്കുകയായിരുന്നു. ഇരുരാജ്യങ്ങളുടെയും ദേശീയഗാനത്തിന് ശേഷമാണ് ടീം അംഗങ്ങള്‍ മൗനമാചരിച്ചത്. ഇതിനിടയിലും ചില ഭാഗത്ത് നിന്നും കാണികളുടെ ശബദം ഉയര്‍ന്നതോടെയാണ് കോഹ്‌ലിക്ക് ഇടപെടേണ്ടി വന്നത്. ഓസ്‌ട്രേലിയന്‍ കളിക്കാരും ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ചു. കറുത്ത ആം ബാന്‍ഡും ധരിച്ചാണ് ഇന്ത്യന്‍ ടീം മത്സരത്തിന് ഇറങ്ങിയത്. പുല്‍വാമ

More »

ന്യൂസിലന്‍ഡിനെതിരായ മത്സരം ; ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു ; ധോണിയിറങ്ങും
ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ ദയനീയ പരാജയം നേരിട്ട ഇന്ത്യ ശക്തമായ തിരിച്ചു വരവ് നടത്തുമെന്നാണ് പ്രതീക്ഷ. വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.  ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയതിന്റെ പകിട്ട് നഷ്ടമാകുന്ന രീതിയിലായിരുന്നു നാലാം ഏകദിനത്തിലെ ഇന്ത്യയുടെ തോല്‍വി.

More »

അവന്‍ പുറത്താകും വരെ നിങ്ങള്‍ക്ക് ജയിച്ചുവെന്ന് ഉറപ്പിക്കാനാവില്ല ; ധോണിയെ കുറിച്ച് ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ ജിമ്മി നിഷാം
എതിര്‍ടീമുകള്‍ വരെ ധോണിയുടെ കളിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നു.ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാം ആണ് ധോണിയുടെ മികവ് ഉയര്‍ത്തിക്കാണിച്ച് രംഗത്ത് വന്നിരിക്കുന്നത്. ധോണി പുറത്താകുന്നത് വരെ മത്സരം ജയിച്ചുവെന്ന് നിങ്ങള്‍ കരുതരുതെന്നാണ് നീഷാമിന്റെ അഭിപ്രായം. ധോണി ക്രീസിലുണ്ടായാല്‍ സ്‌കോര്‍ബോര്‍ഡ് ഇഴയുമെന്ന് പരിഹസിക്കുന്നവര്‍ക്കുള്ള ചൂടന്‍ മറുപടിയാണ്

More »

പൂജാരയില്‍ നിന്ന് ഈ പെരുമാറ്റം പ്രതീക്ഷിച്ചില്ല, ഔട്ടാകാതെ വീണ്ടും കളി തുടര്‍ന്നത് ആരാധകരെ ചൊടിപ്പിച്ചു, കൂകി വിളിച്ച് ആരാധകര്‍
സംയമനത്തോടെ ബാറ്റ് വീശുന്ന പൂജാര പല നിര്‍ണായക ഘട്ടത്തിലും ഇന്ത്യന്‍ ടീമിന് തുണയായിരുന്നു. അതുകൊണ്ടുതന്നെ ആരാധകര്‍ക്ക് എന്നും പ്രിയങ്കരനായിരുന്നു പൂജാര.എന്നാല്‍, കഴിഞ്ഞ ദിവസം പൂജാരയെ ഇതേ ആരാധകര്‍ കൂകി വിളിച്ചതെന്തിന്? പൂജാരയില്‍ നിന്നും ഇങ്ങനെയൊരു പെരുമാറ്റം തങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നാണ്  പറയുന്നത്.  രഞ്ജി ട്രോഫി സെമി ഫൈനലില്‍ കര്‍ണാടകയ്ക്കെതിരേ സൗരാഷ്ട്രയ്ക്കായി

More »

പാണ്ഡ്യ രാഹുല്‍ ചാറ്റ് ഷോ വിവാദം സുപ്രീം കോടതിയിലേക്ക്
സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ചാറ്റ് ഷോയില്‍ പങ്കെടുത്ത് വിവാദ പരാമര്‍ശം നടത്തിയ ഹാര്‍ദിക് പാണ്ഡ്യ -ലോകേഷ് രാഹുല്‍ വിഷയം സുപ്രീം കോടതിയിലേക്ക് . സ്ത്രീവിരുദ്ധ പരാമര്‍ശനത്തിന്റെ പേരില്‍ ഇരുവരേയും വിലക്കിയ കാര്യം സുപ്രീം കോടതി തന്നെ നിയോഗിച്ച ഇടക്കാല ഭരണ സമിതി കോടതിയെ അറിയിച്ചു. ഇവര്‍ക്കെതിരായ അന്വേഷണത്തിനായി ഓംബുഡ്‌സ്മാനെ നിയോഗിക്കണമെന്ന് സിഒഎ

More »

ചരിത്രം തിരുത്തി കേരളം രഞ്ജി ട്രോഫി സെമിയിലേക്ക്, ബേസില്‍ തമ്പി മാന്‍ ഓഫ് ദ മാച്ച്
ചരിത്രം തിരുത്തി കേരളം രഞ്ജി ട്രോഫി സെമിയിലേക്ക് കടന്നു. രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെ ഞെട്ടിച്ചിരിക്കുകയാണ് കേരളം.  ഇതാദ്യമായാണ് കേരളം സെമിയില്‍ കടക്കുന്നത്. വയനാട്ടിലാണ് മത്സരം നടന്നത്.  ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ 113 റണ്‍സിന് വിജയം കൈവരിച്ചിരിക്കുകയാണ് കേരളാ ടീം. ബേസില്‍ തമ്പിയാണ് മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്. മത്സരത്തില്‍ ബേസില്‍ തമ്പിക്കും സന്ദീപ്

More »

ഇന്ത്യയ്ക്കും 298 റണ്‍സ് മാത്രം ; ധോണി പൂര്‍ത്തിയാക്കാതെ പോയ സിംഗിള്‍ വിവാദമാകുന്നു
ഓസ്‌ട്രേലിയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ അവസാന ഓവറിലെ സ്‌ക്‌സ് ഉള്‍പ്പെടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയിലൂടെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ധോണി വിവാദ കുരുക്കില്‍. മത്സരത്തിിടെ ധോണി നേടിയ സിംഗിള്‍ അപൂര്‍ണമായിരുന്നുവെന്നാണ് വാദം.  നേഥന്‍ ലയണിന്റെ പന്തില്‍ സിംഗിള്‍ നേടിയ ധോണി ഓട്ടം പൂര്‍ത്തിയാക്കാതെ ഓവര്‍ തീര്‍ന്നതിനാല്‍ തിരികെ പോരുകയായിരുന്നു. ഇതിന്റെ വീഡിയോ

More »

ധോണി വിമര്‍ശകര്‍ക്ക് വിരാട് കോലിയുടെ കിടിലന്‍ മറുപടി
ഇന്ത്യന്‍ ടീമില്‍ ധോണിയുടെ സ്ഥാനം ചോദ്യം ചെയ്യുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ കീഴടക്കിയശേഷം സമ്മാനദാനച്ചടങ്ങിലാണ് ധോണിയുടെ ഇന്നിംഗ്‌സിനെക്കുറിച്ച് കോലി മറുപടി പറഞ്ഞത്. ഈ ടീമില്‍ ധോണിയുടെ സ്ഥാനത്തെക്കുറിച്ച് ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ല. അദ്ദേഹം ഈ ടീമിന്റെ അവിഭാജ്യ ഘടകമാണ്. ഇന്നത്തെ ധോണിയുടെ

More »

ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി
ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. പ്രമുഖ പരസ്യ ബ്രാന്‍ഡായ ഗില്ലറ്റ് പാണ്ഡ്യയുമായുള്ള കാരാര്‍ അവസാനിപ്പിച്ചു. തങ്ങളുടെ മൂല്യങ്ങള്‍ക്ക് ചേരാത്ത രീതിയിലുള്ള പരാമര്‍ശമാണ് പാണ്ഡ്യ നടത്തിയതെന്ന് കരാര്‍ റദ്ദാക്കിക്കൊണ്ട് ഗില്ലറ്റ് വാര്‍ത്താ കുറിപ്പ് പുറത്തിറക്കി. കോഫി വിത്ത് കരണ്‍ എന്ന ടിവി പരിപാടിക്കിടെ നടത്തിയ

More »

ജര്‍മ്മന്‍ ജഴ്‌സിയില്‍ നാസി ചിഹ്നം; കയ്യോടെ പിന്‍വലിച്ച് അഡിഡാസ്

യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന് തയ്യാറാക്കി നല്‍കിയ ജഴ്‌സി വിവാദത്തിലായി. ജഴ്‌സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ് ഇതെന്നാണ് വാദം. വിവാദമായതോടെ അഡിഡാസ് ജഴ്‌സി

ഷമിയുടെ തെറ്റുകള്‍ കാരണം, അത്യാഗ്രഹം കാരണം, അവന്റെ വൃത്തികെട്ട മനസ്സ് കാരണം, മൂന്ന് പേരും അനുഭവിച്ചു,പണത്തിലൂടെ തന്റെ നെഗറ്റീവ് പോയിന്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നു ; ഷമിക്കെതിരെ ഹസിന്‍

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ലോകകപ്പ് 2023 സെമി ഫൈനലിലെ അദ്ദേഹത്തിന്റെ അസാധാരണ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ത്യ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ഫൈനലില്‍ എത്തിയത്. 7 വിക്കറ്റുകളാണ് മത്സരത്തില്‍ ഷമി

മികച്ച ഫുട്‌ബോളര്‍ക്കുള്ള 'ഫിഫ ദ് ബെസ്റ്റ്' പുരസ്‌കാരം ലയണല്‍ മെസിക്ക്

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള 'ഫിഫ ദ് ബെസ്റ്റ്' പുരസ്‌കാരം ലയണല്‍ മെസിക്ക്. ഫ്രാന്‍സ് താരങ്ങളായ കിലിയന്‍ എംബാപെ, കരിം ബെന്‍സെമ എന്നിവരെ പിന്നിലാക്കിയാണ് മെസിയുടെ നേട്ടം. ഇത് ഏഴാംതവണയാണ് ഫിഫയുടെ ലോകതാരത്തിനുള്ള പുരസ്‌കാരം മെസി സ്വന്തമാക്കുന്നത്. ബാര്‍സിലോന താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലില്‍ കുടുങ്ങിയ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സീ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ സ്ഥാനം രാജിവെച്ചു. ഒളിക്യാമറ അന്വേഷണത്തിലാണ് ചേതന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ചേതന്‍ ശര്‍മ്മയെ ബിസിസിഐ വിളിപ്പിക്കുമെന്നും

ഒരു ചുവട് മുന്നോട്ട്, ശക്തനാകാന്‍ ഒരു ചുവട്... അപകടശേഷം ആദ്യമായി നടക്കുന്ന ചിത്രം പങ്കുവെച്ച് റിഷഭ് പന്ത്

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കീപ്പര്‍ റിഷഭ് പന്ത് കാറപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ 30ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന റിഷഭ് പന്ത് ഇപ്പോള്‍ സാധാരണനിലയിലേക്ക്

ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് വിട, ബ്രസീലില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് വിട. അര്‍ബുദബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പെലെയെ ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വിലാ ബെല്‍മിറോയിലെ സാന്റോസ് ക്ലബിന്റെ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന്