പൂജാരയില്‍ നിന്ന് ഈ പെരുമാറ്റം പ്രതീക്ഷിച്ചില്ല, ഔട്ടാകാതെ വീണ്ടും കളി തുടര്‍ന്നത് ആരാധകരെ ചൊടിപ്പിച്ചു, കൂകി വിളിച്ച് ആരാധകര്‍

പൂജാരയില്‍ നിന്ന് ഈ പെരുമാറ്റം പ്രതീക്ഷിച്ചില്ല, ഔട്ടാകാതെ വീണ്ടും കളി തുടര്‍ന്നത് ആരാധകരെ ചൊടിപ്പിച്ചു, കൂകി വിളിച്ച് ആരാധകര്‍

സംയമനത്തോടെ ബാറ്റ് വീശുന്ന പൂജാര പല നിര്‍ണായക ഘട്ടത്തിലും ഇന്ത്യന്‍ ടീമിന് തുണയായിരുന്നു. അതുകൊണ്ടുതന്നെ ആരാധകര്‍ക്ക് എന്നും പ്രിയങ്കരനായിരുന്നു പൂജാര.എന്നാല്‍, കഴിഞ്ഞ ദിവസം പൂജാരയെ ഇതേ ആരാധകര്‍ കൂകി വിളിച്ചതെന്തിന്? പൂജാരയില്‍ നിന്നും ഇങ്ങനെയൊരു പെരുമാറ്റം തങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നാണ് പറയുന്നത്.


രഞ്ജി ട്രോഫി സെമി ഫൈനലില്‍ കര്‍ണാടകയ്ക്കെതിരേ സൗരാഷ്ട്രയ്ക്കായി ബാറ്റു വീശിയപ്പോഴാണ് സംഭവം. ആദ്യ ഇന്നിങ്‌സില്‍ പന്ത് ഗ്ലൗസില്‍ തട്ടി ഔട്ടായിട്ടും, പൂജാര ക്രീസ് വിടാതെ അംബയറുടെ തീരുമാനത്തിന് കാത്തുനിന്നതാണ് താരത്തിനെ ആരാധകര്‍ കൂകി വിളിക്കാന്‍ കാരണം.

ഗ്ലൗസിലുരസുന്ന ശബ്ദം വ്യക്തമായി കേട്ടതിനാല്‍ കമന്റേറ്റര്‍മാരും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കര്‍ണാടക താരങ്ങളും ആഘോഷം ആരംഭിച്ചിരുന്നു. എന്നാല്‍, പൂജാര വിടാന്‍ തയ്യാറായില്ല. പന്ത് പൂജാരയുടെ ഗ്ലൗസില്‍ തട്ടി വിക്കറ്റ് കീപ്പറുടെ കൈകളിലേക്കെത്തിയെങ്കിലും അമ്പയര്‍ ഔട്ട് കൊടുക്കാതെ നിന്നു.

ഔട്ടാകാതെ വീണ്ടും കളി തുടര്‍ന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനായി എത്തിയപ്പോള്‍ ആരാധകര്‍ പൂജാരയെ കൂകി വിളിച്ചാണ് വരവേറ്റത്.


Other News in this category4malayalees Recommends