താന്‍ ഏകദിന നായകനായി തുടരുന്നതില്‍ സെലക്ടര്‍മാര്‍ത്ത് താല്‍പ്പര്യമില്ലെങ്കില്‍ സ്വയം മാറാന്‍ തയ്യാറായിരുന്നുവെന്ന് വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‌ലി ഇക്കാര്യം പറഞ്ഞത്.
'നായകനെന്ന നിലയില്‍ വലിയ അഭിമാനത്തോടെയാണ് കളിച്ചിരുന്നത്. കളിക്കാരനെന്ന നിലയിലെ ആവേശം ഒരിക്കലും നഷ്ടപ്പെടുത്തില്ല. ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് ഞാന്‍ ബിസിസിഐയെ അറിയിക്കുകയായിരുന്നു. ടി20 നായകസ്ഥാനം ഒഴിയില്ലെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഞാന്‍ ഏകദിന നായകനായി തുടരാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ ഞാന്‍ മാറാന്‍ തയ്യാറായിരുന്നു.'
'ഏകദിന നായക പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം എന്നെ നേരത്തെ അറിയിച്ചില്ല. മീറ്റിംഗ് തുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പാണ് ഞാനുമായി അവര്‍ ബന്ധപ്പെട്ടത്. അവിടെ ഒരുതരത്തിലുള്ള ആശയവിനിമയവും ഉണ്ടായില്ല. ചീഫ് സെലക്ടര്‍ ടെസ്റ്റ് ടീമിനെ കുറിച്ച് സംസാരിച്ചു. എന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതായി കോള്‍ അവസാനിപ്പിക്കുന്നതിന് മുമ്പായി പറഞ്ഞു' കോഹ്‌ലി പറഞ്ഞു.
കോഹ്‌ലിയെ മാറ്റിയത് മുന്നറിയിപ്പുകളില്ലാതെയാണെന്ന അഭ്യൂഹത്തിനും വിരാമമായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് പിന്മാറുമെന്ന റിപ്പോര്‍ട്ടുകളും കോഹ്‌ലി തള്ളി.