Sports
ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ഇറ്റലിയ്ക്ക് യൂറോ കപ്പ് കിരീടം. തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡൊണാറുമയാണ് ഇറ്റലിയ്ക്ക് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചത്. ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് ഇറ്റലിയുടെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്കും പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ടത്. നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷോയും ഇറ്റലിയ്ക്കായി ലിയോണാര്‍ഡോ ബൊനൂച്ചിയും ഗോള്‍ നേടി. 1968ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പില്‍ മുത്തമിടുന്നത്. ആദ്യ യൂറോകപ്പ് കിരീടം ലക്ഷ്യം വെച്ചിറങ്ങിയ ഇംഗ്ലണ്ടിന് അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞത് തിരിച്ചടിയായി. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇറ്റലി യൂറോ കപ്പ്
മാരക്കാനയില്‍ ബ്രസീലിനെ നോക്കുകുത്തികളാക്കി അര്‍ജന്റീന കോപ്പ അമേരിക്കയില്‍ മുത്തമിട്ടിരിക്കുകയാണ്. എയ്ഞ്ചല്‍ ഡി മരിയ നേടിയ ഏകഗോളിന്റെ ബലത്തിലാണ് അര്‍ജന്റീന കിരീടമുയര്‍ത്തിയത്. അര്‍ജന്റീന ചാമ്പ്യന്മാരായതോടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുടെ വെല്ലുവിളി പാഴായി. അര്‍ജന്റീനയെ തങ്ങള്‍ക്ക് ഫൈനലില്‍ എതിരാളിയായി വേണമെന്നും, ഫൈനലില്‍ അവരെ തോല്‍പ്പിച്ച് തങ്ങള്‍ക്ക് കിരീടം
അര്‍ജന്റീനയ്ക്ക് 15ാം കോപ്പ അമേരിക്ക കിരീടം. മാരക്കാനയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടം ചൂടിയത്. ഏയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്. 22ാം മിനിറ്റിലാണ് ഏയ്ഞ്ചല്‍ ഡി മരിയയിലൂടെ അര്‍ജന്റീനയുടെ വിജയ ഗോള്‍ പിറന്നത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി
ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കേണ്ട ട്വന്റി 20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റും. ഇന്ത്യയിലെ കോവിഡ്19 സ്ഥിതിഗതികള്‍ പരിഗണിച്ച് വേദി യുഎഇയിലേക്ക് മാറ്റണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിക്കും. എന്നാല്‍ ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ ജൂലൈയ്ക്ക് ശേഷമാണ് ഐസിസി തീരുമാനിക്കുക. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ 2021 ഐപിഎല്‍
ഐ.പി.എല്ലിനായി ഇന്ത്യയിലുണ്ടായിരുന്ന സമയം താന്‍ കണ്‍മുന്‍പില്‍ കണ്ട ഭീകര സംഭവവികാസങ്ങള്‍ വെളിപ്പെടുത്തി ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാനായി ആള്‍ക്കാര്‍ നിരത്തുകളില്‍ വരിവരിയായി നില്‍ക്കുന്ന കാഴ്ച ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയില്‍ തങ്ങല്‍ പലവട്ടം കണ്ടുവെന്ന് വാര്‍ണര്‍ പറഞ്ഞു. 'അവിടെ തുറന്ന സ്ഥലങ്ങളിലും മറ്റുമായി
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിസന്ധിയില്‍ കഴിയുന്നവരെ സഹായിക്കാന്‍ അഭ്യര്‍ഥിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ശ്രീശാന്തിന്റെ അഭ്യര്‍ത്ഥന. മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സംഭാവന നല്‍കുന്നതിന് മുമ്പ് നമ്മുടെ തൊട്ടടുത്തുള്ള ദുരിതമനുഭവിക്കുന്നവരിലേക്ക് ആദ്യം സഹായം എത്തിക്കണമെന്ന് ശ്രീശാന്ത്
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പ്രതിശ്രുത വധു മുന്‍ മോഡലും സ്‌പോര്‍ട്‌സ് അവതാരകയുമായ സഞ്ജന ഗണേശനാണെന്ന് റിപ്പോര്‍ട്ടുകള്‍. മലയാളി നടി അനുപമ പരനേശ്വരന്റെ പേര് വന്നു പോയതിന് പിന്നാലെയാണ് സഞ്ജനയുടെ പേര് ഉയര്‍ന്നു വന്നിരിക്കുന്നത്. എന്നാല്‍ ബുംറയോ സഞ്ജനയോ ഇക്കാര്യം സ്ഥരീകരിച്ചിട്ടില്ല. മോഡലായാണ് സഞ്ജന കരിയര്‍ ആരംഭിച്ചത്. പിന്നീട് അവതാരകയുടെ റോളിലേക്ക്
ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് ഏറ്റ പരാജയത്തിനു പിന്നാലെ ടീം ഇന്ത്യയെ പരിഹസിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴടക്കിയപ്പോള്‍ ഒരുപാട് ആഘോഷിക്കേണ്ടതില്ലെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയത് ടീം ഇന്ത്യ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ എന്നായിരുന്നു പീറ്റേഴ്‌സന്റെ ഹിന്ദിയിലുള്ള
ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഹൃദയങ്ങള്‍ കീഴടക്കി ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലി. കളിക്കിടെ പേശിവലിവ് അനുഭവപ്പെട്ട ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന് സഹായവുമായി ഓടിയെത്തിയതാണ് കോലിയെ കളിയില്‍ വേറിട്ടു നിര്‍ത്തിയത്. കളത്തില്‍ ആക്രമണാത്മക സ്വഭാവം കൊണ്ട് പേരു കേട്ട നായകന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് അടയാളപ്പെടുന്ന വേളയായി








