'ജര്‍മനി ജൂതരെ കൂട്ടക്കൊല ചെയ്യുമ്പോള്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഇടപെടാന്‍ കഴിയുമോ?'; കേന്ദ്ര സര്‍ക്കാറിനെതിരെ സന്ദീപ് ശര്‍മ

'ജര്‍മനി ജൂതരെ കൂട്ടക്കൊല ചെയ്യുമ്പോള്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഇടപെടാന്‍ കഴിയുമോ?'; കേന്ദ്ര സര്‍ക്കാറിനെതിരെ സന്ദീപ് ശര്‍മ
കര്‍ഷക പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരിക്കെ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം സന്ദീപ് ശര്‍മ. 'ഇന്ത്യ എഗെയ്‌ന്സ്റ്റ് പ്രൊപ്പഗണ്ട' തലക്കെട്ടിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്യാപെയ്‌നെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് സന്ദീപ് ശര്‍മ.

ഇതേ ലോജിക് പ്രകാരം ജര്‍മനി ജൂതരെ കൂട്ടക്കൊല ചെയ്യുമ്പോള്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഇടപെടാന്‍ കഴിയുമോ?, പാകിസ്താനില്‍ സിഖ്, അഹ്മദി, ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളെ പീഢിപ്പിക്കുമ്പോള്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഇടപെടാന്‍ സാധിക്കുമോ?, ചൈന ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ സ്വീകരിക്കുന്നതിനെതിരെ ഇടപെടാന്‍ സാധിക്കുമോ? തുടങ്ങിയ നിരവധി ഉദാഹരണങ്ങളടങ്ങിയ ട്വീറ്റാണ് സന്ദീപ് ശര്‍മ പങ്കുവെച്ചത്.

Other News in this category



4malayalees Recommends