Sports

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞ് ദിനേശ് കാര്‍ത്തിക്; ഇനി ഇയാന്‍ മോര്‍ഗന്‍ നയിക്കും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ദിനേശ് കാര്‍ത്തിക്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ ഐപിഎല്‍ 2020 സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ ടീമിനെ നയിക്കും. 7 മത്സരങ്ങളില്‍ കെകെആറിനെ നയിച്ച കാര്‍ത്തിക് നാല് വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തിച്ച ശേഷമാണ് പിന്‍വാങ്ങുന്നത്.  'ഡികെയെ പോലെ നേതാക്കളെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്, ടീമാണ് ഇവര്‍ക്ക് ഒന്നാമത്. ഇതുപോലൊരു തീരുമാനം കൈക്കൊള്ളാന്‍ ധൈര്യം ആവശ്യമാണ്. അദ്ദേഹത്തിന്റെ തീരുമാനം അമ്പരപ്പിച്ചെങ്കിലും ആ താല്‍പര്യത്തെ ബഹുമാനിക്കുന്നു', കെകെആര്‍ സിഇഒ വെങ്കി മൈസോര്‍ പറഞ്ഞു.  2019 ലോകകപ്പ് ജേതാവ് കൂടിയായ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ കെകെആര്‍ വൈസ് ക്യാപ്റ്റനാണ്. മുന്നോട്ടുള്ള മത്സരങ്ങളില്‍ മോര്‍ഗന്‍ ടീമിനെ

More »

ഇവര്‍ സൂക്ഷിക്കണം; സഞ്ജുവും, സ്മിത്തും, ബട്‌ലറും നേരത്തെ പുറത്തായാല്‍ ടീം കുഴപ്പത്തില്‍; മുന്നറിയിപ്പുമായി ഗംഭീര്‍
ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് ലൈനപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍. റോയല്‍സ് ബാറ്റ്‌സ്മാന്‍മാരായ റോബിന്‍ ഉത്തപ്പയ്ക്കും, റിയാന്‍ പരാഗിനും അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞ് പോകുകയാണെന്ന് ഗംഭീര്‍ ചൂണ്ടിക്കാണിച്ചു.  ക്യാപ്റ്റനെന്ന നിലയില്‍ രണ്ട് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തം പേരിലുള്ള

More »

മാന്യന്‍മാരുടെ കളിയില്‍ താങ്കളൊരു ഇതിഹാസമാണ്; വിരാടിന്റെ പ്രകടനം മോശമായതിന് ഭാര്യയെ വിമര്‍ശിച്ച ഗവാസ്‌കറെ ഓര്‍മ്മിപ്പിച്ച് അനുഷ്‌ക
വിരാട് കോലിക്ക് എതിരെ വിമര്‍ശനം ഉന്നയിക്കാന്‍ ഭാര്യ അനുഷ്‌ക ശര്‍മ്മയെ എടുത്ത് പ്രയോഗിച്ച ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ വിവാദത്തില്‍. ഐപിഎല്‍ മത്സരത്തിനിടെയാണ് വിരാടിനെയും, അനുഷ്‌കയെയും ചേര്‍ത്ത് ഗവാസ്‌കര്‍ കമന്ററി നടത്തിയത്. ഗവാസ്‌കറുടെ വാക്കുകള്‍ക്ക് എതിരെ അനുഷ്‌ക രംഗത്ത് വന്നതോടെ രംഗം അല്‍പ്പം കൂടി വഷളായി. '2020 എത്തിയിട്ടും എനിക്ക് കാര്യങ്ങള്‍

More »

കളി മാറി, പണി പാളി; ഏഴാമനായി എത്തിയ ധോണിയുടെ ന്യായീകരണം അസംബന്ധമെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍
സ്‌കോര്‍ബോര്‍ഡില്‍ ചേസ് ചെയ്യാന്‍ 217 റണ്‍സ്. വിക്കറ്റുകള്‍ ഓരോന്നായി വീഴുമ്പോള്‍ ക്യാപ്റ്റന്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് കൃത്യസമയത്ത് കളത്തിലിറങ്ങണം. പക്ഷെ രാജസ്ഥാന്‍ റോയല്‍സിനെതിരെ അടിപതറി നില്‍ക്കുമ്പോഴും ക്യാപ്റ്റന്‍ എംഎസ് ധോണി ഇതിന് മുതിര്‍ന്നില്ല. രാജസ്ഥാനെതിരെ 16 റണ്ണിന് തോറ്റതോടെ ധോണിയുടെ മെല്ലെപ്പോക്കാണ് വീണ്ടും ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.  ധോണിയുടെ

More »

സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നല്‍കാന്‍ ഇനി വൈകരുത്; പ്രശംസ ചൊരിഞ്ഞ് സുനില്‍ ഗവാസ്‌കര്‍; ഇംഗ്ലണ്ടിലേക്ക് സ്വാഗതം ചെയ്ത് കെവിന്‍ പീറ്റേഴ്‌സണ്‍
എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 2020 ഐപിഎല്‍ മത്സരങ്ങള്‍ വിജയത്തോടെയാണ് തുടങ്ങിയത്. നിലവിലെ ചാമ്പ്യന്‍മാരായ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനെ മുക്കിയായിരുന്നു ഉദ്ഘാടന മത്സരത്തിലെ വിജയം. എന്നാല്‍ രണ്ടാമത്തെ മത്സരത്തില്‍ സ്റ്റീവ് സ്മിത്ത് നയിച്ച രാജസ്ഥാന്‍ റോയല്‍സിനോട് സിഎസ്‌കെ തോല്‍വി ഏറ്റുവാങ്ങി. വിക്കറ്റ്കീപ്പര്‍ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിന്റെ

More »

മുംബൈയ്ക്ക് അഞ്ച് വിക്കറ്റിന്റെ തോല്‍വി ; ധോണിയുടെ കീഴില്‍ ചെന്നൈ വിജയത്തോടെ തുടങ്ങി
ചെന്നൈയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ മുംബൈയ്ക്ക് 5 വിക്കറ്റിന്റെ തോല്‍വി. മുംബൈ മുന്നോട്ടുവെച്ച 163 റണ്‍സിന്റെ വിജയലക്ഷ്യം 19.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. അമ്പാട്ടി റായുഡുവിന്റെയും ഫാഫ് ഡുപ്ലേസിയുടെയും സെഞ്ച്വറി കൂട്ടുകെട്ടാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. റായിഡു ഡുപ്ലേസി കൂട്ടുകെട്ട് 115 റണ്‍സാണ് അടിച്ചു കൂട്ടിയത്. റായിഡു 48 ബോളില്‍ 71 റണ്‍സ് നേടി (6

More »

കോഹ്ലിയോളം വരുന്ന ഒരു താരം പാകിസ്ഥാനിലുണ്ടോ ; വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി അക്തര്‍
കോഹ്ലിയെ പുകഴ്ത്തുന്നുവെന്ന ആക്ഷേപത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ പാക് താരം ശുഐബ് അക്തര്‍. കോഹ്‌ലിയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരമാണ് താന്‍ നല്‍കുന്നതെന്ന് പറഞ്ഞ അക്തര്‍ കോഹ്‌ലിയോളം വരുന്ന ഒരു താരം പാകിസ്ഥാനിലുണ്ടോ എന്നും ചോദിച്ചു.'ഇന്ത്യന്‍ താരങ്ങളെയും വിരാട് കോഹ്‌ലിയെയും ഞാന്‍ പുകഴ്ത്തുന്നുണ്ടെങ്കില്‍ അതിലെന്താണ് ഇത്ര പ്രശ്‌നം? കോഹ്‌ലിയുമായി

More »

സുരേഷ് റെയ്‌ന മാത്രമല്ല മറ്റൊരു പ്രധാന താരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലുണ്ടാകില്ല ; അവസാന നിമിഷത്തെ ഈ തീരുമാനങ്ങള്‍ ടീമിന് തിരിച്ചടിയാകുമോ ?
ഐ.പി.എല്‍ 13ാം സീസണിനായി യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌ന ടൂര്‍ണമെന്റില്‍ നിന്നു പിന്മാറിയത് ടീമിനെ ഞെട്ടിച്ച കാര്യമാണ്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്‌നയുടെ പിന്മാറ്റമെന്നായിരുന്നു സി.എസ്.കെ ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോഴിതാ മറ്റൊരു സൂപ്പര്‍ താരം കൂടി ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു

More »

മറ്റ് ടീമുകള്‍ മാസ്‌കും പിപിഇ കിറ്റും ധരിച്ചപ്പോള്‍ മാസ്‌ക് പോലുമില്ലാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ ; ടീം അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ പഴി കേട്ട് ടീം
ഐ.പി.എല്‍ 13ാം സീസണിനായി യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരങ്ങളില്‍ രണ്ടു പേര്‍ക്കും ചില സ്റ്റാഫുകള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഒരാള്‍ പേസ് ബൗളര്‍ ദീപക് ചാഹറായിരുന്നു. മറ്റു ടീമുകളെല്ലാം വലിയ തോതില്‍ ജാഗ്രത പുലര്‍ത്തുമ്പോഴും, കോവിഡിനെതിരെ അലസ മനോഭാവമാണ് ചെന്നൈ താരങ്ങള്‍ സ്വീകരിച്ചത്. ഇതിനെ മുംബൈ ഇന്ത്യന്‍സ് താരവും ദീപക് ചാഹറിന്റെ

More »

ജര്‍മ്മന്‍ ജഴ്‌സിയില്‍ നാസി ചിഹ്നം; കയ്യോടെ പിന്‍വലിച്ച് അഡിഡാസ്

യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന് തയ്യാറാക്കി നല്‍കിയ ജഴ്‌സി വിവാദത്തിലായി. ജഴ്‌സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ് ഇതെന്നാണ് വാദം. വിവാദമായതോടെ അഡിഡാസ് ജഴ്‌സി

ഷമിയുടെ തെറ്റുകള്‍ കാരണം, അത്യാഗ്രഹം കാരണം, അവന്റെ വൃത്തികെട്ട മനസ്സ് കാരണം, മൂന്ന് പേരും അനുഭവിച്ചു,പണത്തിലൂടെ തന്റെ നെഗറ്റീവ് പോയിന്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നു ; ഷമിക്കെതിരെ ഹസിന്‍

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ലോകകപ്പ് 2023 സെമി ഫൈനലിലെ അദ്ദേഹത്തിന്റെ അസാധാരണ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ത്യ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ഫൈനലില്‍ എത്തിയത്. 7 വിക്കറ്റുകളാണ് മത്സരത്തില്‍ ഷമി

മികച്ച ഫുട്‌ബോളര്‍ക്കുള്ള 'ഫിഫ ദ് ബെസ്റ്റ്' പുരസ്‌കാരം ലയണല്‍ മെസിക്ക്

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള 'ഫിഫ ദ് ബെസ്റ്റ്' പുരസ്‌കാരം ലയണല്‍ മെസിക്ക്. ഫ്രാന്‍സ് താരങ്ങളായ കിലിയന്‍ എംബാപെ, കരിം ബെന്‍സെമ എന്നിവരെ പിന്നിലാക്കിയാണ് മെസിയുടെ നേട്ടം. ഇത് ഏഴാംതവണയാണ് ഫിഫയുടെ ലോകതാരത്തിനുള്ള പുരസ്‌കാരം മെസി സ്വന്തമാക്കുന്നത്. ബാര്‍സിലോന താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലില്‍ കുടുങ്ങിയ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സീ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ സ്ഥാനം രാജിവെച്ചു. ഒളിക്യാമറ അന്വേഷണത്തിലാണ് ചേതന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ചേതന്‍ ശര്‍മ്മയെ ബിസിസിഐ വിളിപ്പിക്കുമെന്നും

ഒരു ചുവട് മുന്നോട്ട്, ശക്തനാകാന്‍ ഒരു ചുവട്... അപകടശേഷം ആദ്യമായി നടക്കുന്ന ചിത്രം പങ്കുവെച്ച് റിഷഭ് പന്ത്

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കീപ്പര്‍ റിഷഭ് പന്ത് കാറപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ 30ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന റിഷഭ് പന്ത് ഇപ്പോള്‍ സാധാരണനിലയിലേക്ക്

ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് വിട, ബ്രസീലില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് വിട. അര്‍ബുദബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പെലെയെ ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വിലാ ബെല്‍മിറോയിലെ സാന്റോസ് ക്ലബിന്റെ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന്