കോഹ്ലിയോളം വരുന്ന ഒരു താരം പാകിസ്ഥാനിലുണ്ടോ ; വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി അക്തര്‍

കോഹ്ലിയോളം വരുന്ന ഒരു താരം പാകിസ്ഥാനിലുണ്ടോ ; വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി അക്തര്‍
കോഹ്ലിയെ പുകഴ്ത്തുന്നുവെന്ന ആക്ഷേപത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ പാക് താരം ശുഐബ് അക്തര്‍. കോഹ്‌ലിയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരമാണ് താന്‍ നല്‍കുന്നതെന്ന് പറഞ്ഞ അക്തര്‍ കോഹ്‌ലിയോളം വരുന്ന ഒരു താരം പാകിസ്ഥാനിലുണ്ടോ എന്നും ചോദിച്ചു.'ഇന്ത്യന്‍ താരങ്ങളെയും വിരാട് കോഹ്‌ലിയെയും ഞാന്‍ പുകഴ്ത്തുന്നുണ്ടെങ്കില്‍ അതിലെന്താണ് ഇത്ര പ്രശ്‌നം? കോഹ്‌ലിയുമായി തട്ടിച്ചുനോക്കാവുന്ന ഏതെങ്കിലും താരം പാകിസ്ഥാനിലോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ ഉണ്ടോ? ഇത്തരം കാര്യങ്ങള്‍ക്ക് എന്തിനാണ് ആളുകള്‍ സമനില വിട്ട് പെരുമാറുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.'


'എന്നെ വിമര്‍ശിക്കുന്നവര്‍ ആദ്യം കണക്കുകള്‍ പരിശോധിക്കട്ടെ. ഇന്ത്യന്‍ താരമായതുകൊണ്ട് അദ്ദേഹത്തിനെതിരെ മനസ്സില്‍ വൈരം സൂക്ഷിക്കണമെന്നും പുകഴ്ത്താന്‍ പാടില്ലെന്നുമാണോ ഇത്തരക്കാര്‍ ശഠിക്കുന്നത്? രാജ്യാന്തര ക്രിക്കറ്റില്‍ ഇതിനകം 70 സെഞ്ചുറികള്‍ നേടിയ താരമാണ് കോഹ്‌ലി. ഇപ്പോഴും സജീവമായിട്ടുള്ളവരില്‍ ഇത്രയും സെഞ്ചുറികള്‍ നേടിയ മറ്റാരുണ്ട്? എന്നിട്ടും ഞാന്‍ കോഹ്‌ലിയെക്കുറിച്ച് നല്ലതു പറയുന്നത് തെറ്റാണോ?' അക്തര്‍ ചോദിക്കുന്നു.

കോഹ്‌ലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് തുടര്‍ച്ചയായി പുകഴ്ത്തി സംസാരിക്കുന്ന അക്തറിനെതിരെ പാകിസ്ഥാനില്‍നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് രൂക്ഷ പ്രതികരണവുമായി അക്തര്‍ രംഗത്ത് വന്നത്. അഫ്രീദി തുടങ്ങിയ പാക് താരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി പ്രകോപനപരമായ വാദമുന്നയിക്കുമ്പോഴും അവരില്‍ നിന്നുമൊക്കെ തികച്ചും വ്യത്യസ്തമായ സമീപനമാണ് അക്തറിന്റെത്.

Other News in this category4malayalees Recommends