മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സംഭാവന നല്‍കുന്നതിന് മുമ്പ് ഒന്ന് ചുറ്റും നോക്കൂ ; ശ്രീശാന്തിന്റെ വാക്കുകള്‍ക്ക് കൈയ്യടി

മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സംഭാവന നല്‍കുന്നതിന് മുമ്പ് ഒന്ന് ചുറ്റും നോക്കൂ ; ശ്രീശാന്തിന്റെ വാക്കുകള്‍ക്ക് കൈയ്യടി
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിസന്ധിയില്‍ കഴിയുന്നവരെ സഹായിക്കാന്‍ അഭ്യര്‍ഥിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ശ്രീശാന്തിന്റെ അഭ്യര്‍ത്ഥന. മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സംഭാവന നല്‍കുന്നതിന് മുമ്പ് നമ്മുടെ തൊട്ടടുത്തുള്ള ദുരിതമനുഭവിക്കുന്നവരിലേക്ക് ആദ്യം സഹായം എത്തിക്കണമെന്ന് ശ്രീശാന്ത് ആവശ്യപ്പെടുന്നത്.

'പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിന് മുന്‍പ് ചുറ്റിലുമൊന്ന് കണ്ണോടിക്കുക. നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ഈ പോരാട്ടത്തില്‍ സാമ്പത്തിക സഹായം ആവശ്യമാണോ എന്ന് നോക്കുക. ആദ്യം അവരെ കരുത്തരാക്കുക. കാരണം അവരിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗം നിങ്ങളാണ്. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അല്ല.' ശ്രീശാന്ത് കുറിച്ചു.

ശ്രീശാന്തിന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends