മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഓവര്‍സീസ് സ്ട്രീമിലൂടെ 403 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍; ഏറ്റവും പുതിയ ഡ്രോ നടന്നത് ഏപ്രില്‍ 11ന്‌

മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ  സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഓവര്‍സീസ് സ്ട്രീമിലൂടെ  403 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍; ഏറ്റവും പുതിയ ഡ്രോ നടന്നത് ഏപ്രില്‍ 11ന്‌
സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഓവര്‍സീസ് സ്ട്രീമിലൂടെ മാനിട്ടോബ 403 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തു. മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ (എന്‍പിഎന്‍പി) പ്രധാന ഘടകമായി വര്‍ത്തിക്കുന്നതാണ് സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഓവര്‍സീസ് സ്ട്രീം. ഇതിലൂടെ വര്‍ഷം തോറും ഒരു നിശ്ചിത എണ്ണം എക്കണോമിക് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായി നോമിനേറ്റ് ചെയ്യാന്‍ മാനിട്ടോബയ്ക്ക് സാധിക്കുന്നു.

ഈ സ്ട്രീമിന്റെ ഏറ്റവും പുതിയ ഡ്രോ ഇക്കഴിഞ്ഞ ഏപ്രില്‍ 11നാണ് നടന്നിരിക്കുന്നത്. മാനിട്ടോബയില്‍ നിന്നും പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ എക്‌സ്പ്രസ് എന്‍ട്രി റാങ്കിംഗ് സ്‌കോറിന് അനുസൃതമായി അധികമായി 600 പോയിന്റുകള്‍ ലഭിക്കുന്നതാണ്. ഇതിലൂടെ കനേഡിയന്‍ പിആറിനായി അവര്‍ക്ക് ഒരു ഇന്‍വിറ്റേഷന്‍ ഉറപ്പായും ലഭിക്കുകയും ചെയ്യും. മാനിട്ടോബയില്‍ നിന്നും പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്നതിനായി എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ ഒരു പ്രത്യേക എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് (ഇഒഐ) പ്രൊഫൈല്‍ എംപിഎന്‍പിക്കായി സമര്‍പ്പിക്കേണ്ടതുണ്ട്.

അര്‍ഹമായ ഇഒഐ പ്രൊഫൈലുകള്‍ക്ക് വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, മാനിട്ടോബയുമായി ഉദ്യോഗാര്‍ത്ഥിക്കുള്ള ബന്ധം തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി റാങ്കിംഗ് നിര്‍വഹിക്കുന്നതാണ്. ഇത്തരത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ നേടുന്ന ഉദ്യോഗാര്‍ത്ഥികളെ പൂളില്‍ നിന്നും നടത്തുന്ന സ്ഥിരമായി നടത്തുന്ന ഡ്രോകളിലൂടെ പ്രൊവിന്‍ഷ്യന്‍ നോമിനേഷനായി ക്ഷണിക്കുകയും ചെയ്യും. ഏപ്രില്‍ 11ന് ഇന്‍വൈറ്റ് ചെയ്ത എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ സാധുതയുള്ള എക്‌സ്പ്രസ് എന്‍ട്രി ഐഡിയും ജോബ് സീക്കര്‍ വാലിഡേഷന്‍ കോഡും നിര്‍ബന്ധമാണ്. കൂടാതെ എംപിഎന്‍പി ഇന്‍ഡിമാന്റായി ലിസ്റ്റ് ചെയ്ത ഒരു ഒക്യുപേഷനില്‍ അടുത്തിടെ ആറ് മാസത്തെ പ്രവൃത്തി പരിചയം ഇവര്‍ക്കുണ്ടായിരിക്കുകയും വേണം.

Other News in this category



4malayalees Recommends