ക്യൂബെക്കിലേക്കുള്ള കുടിയേറ്റം 2002 ഓടെ 52,500 ആയി വര്‍ധിപ്പിക്കും; പുതിയ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വെട്ടിച്ചുരുക്കിയ കുടിയേറ്റം വീണ്ടും വര്‍ധിപ്പിക്കാന്‍ നിര്‍ദേശം; 2019ല്‍ എത്തിയതിനേക്കാള്‍ കൂടുതല്‍ 10,500 കുടിയേറ്റക്കാര്‍ അടുത്ത വര്‍ഷം മുതലെത്തും

ക്യൂബെക്കിലേക്കുള്ള കുടിയേറ്റം 2002 ഓടെ 52,500 ആയി വര്‍ധിപ്പിക്കും; പുതിയ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വെട്ടിച്ചുരുക്കിയ കുടിയേറ്റം വീണ്ടും വര്‍ധിപ്പിക്കാന്‍ നിര്‍ദേശം; 2019ല്‍ എത്തിയതിനേക്കാള്‍ കൂടുതല്‍ 10,500 കുടിയേറ്റക്കാര്‍ അടുത്ത വര്‍ഷം മുതലെത്തും
2002 ഓടെ കനേഡിയന്‍ പ്രവിശ്യയായ ക്യൂബെക്കിലേക്കുള്ള കുടിയേറ്റം 52,500 ആയിത്തീരുമെന്ന് റിപ്പോര്‍ട്ട്.ഇതിനായി തയ്യാറാക്കിയിരിക്കുന്ന മൂന്ന് വര്‍ഷത്തെ പ്ലാന്‍ അനുസരിച്ച് കുടിയേറ്റം 2018ലെ നിലവാരത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടേക്കുള്ള കുടിയേറ്റം ഈ വര്‍ഷം 20 ശതമാനം വെട്ടിച്ചുരുക്കിയതിന് ശേഷമുള്ള വര്‍ധനവായിരിക്കുമിത്. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് പ്രവിശ്യാ ഗവണ്‍മെന്റ് അവതരിപ്പിച്ചിരിക്കുന്ന പുതിയ നിര്‍ദേശങ്ങള്‍ പ്രകാരമായിരിക്കും വരും വര്‍ഷങ്ങളില്‍ കുടിയേറ്റം വര്‍ധിക്കുന്നത്.

ഇത് പ്രകാരം ഈ വര്‍ഷമെത്തിയവരേക്കാള്‍ 10,500 പുതിയ കുടിയേറ്റക്കാരായിരിക്കും അടുത്ത വര്‍ഷം മുതല്‍ എത്തിച്ചേരുന്നത്. ഈ വര്‍ഷം ഇവിടേക്ക് പുതിയ 42,000 കുടിയേറ്റക്കാര്‍ക്ക് മാത്രമാണ് പ്രവിശ്യ അവസരമൊരുക്കിയിരിക്കുന്നത്. ഇവിടെ നടന്ന ഇലക്ഷനിലൂടെ പുതിയതായി അധികാരത്തിലെത്തിയിരിക്കുന്ന കോലിഷന്‍ അവെനീര്‍ ക്യൂബെക്ക് ഗവണ്‍മെന്റ് 2018 ഒക്ടോബറില്‍ അധികാരത്തിലെത്തുന്നതിന് മുമ്പുളള കുടിയേറ്റ നിലയായിരിക്കും പുതിയ തീരുമാനത്തിലൂടെ ഇവിടെ സംജാതമാകുന്നത്.

ഓഗസ്റ്റ് 12 മുതല്‍ ആരംഭിക്കുന്ന പബ്ലിക്ക് ഹിയറിംഗിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കഴിഞ്ഞ വെള്ളിയാഴ്ച നിര്‍ദേശിക്കപ്പെട്ട പരിഷ്‌കാരങ്ങള്‍ക്ക് രൂപം നല്‍കുന്നത്. 2015നും 2018നും ഇടയില്‍ ഇവിടേക്കുള്ള കുടിയേറ്റം യഥാക്രമം 53,084, 52,388, 51,118 എന്നിങ്ങനെ ആയിരുന്നു. പ്രവിശ്യയിലേക്കുള്ള കുടിയേറ്റത്തില്‍ പുതുതായി അധികാരത്തിലെത്തിയ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ താല്‍ക്കാലികമായി വെട്ടിക്കുറയ്ക്കല്‍ വരുത്തിയിരുന്നു. ഇലക്ഷന്‍ വാഗ്ദാനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ വെട്ടിക്കുറയ്ക്കല്‍ നടപ്പിലാക്കിയിരുന്നത്. ഭൂരിഭാഗവും ഫ്രഞ്ച് സംസാരിക്കുന്നവര്‍ നിറഞ്ഞ ക്യൂബെക്കിലെ സംസ്‌കാരവുമായി പുതിയതായി എത്തുന്ന കുടിയേറ്റക്കാര്‍ കൂടിച്ചേരുന്നില്ലെന്ന ആശങ്കകള്‍ പരിഗണിച്ചായിരുന്നു ഇത്തരത്തില്‍ കുടിയേറ്റം താല്‍ക്കാലികമായി വെട്ടിച്ചുരുക്കിയിരുന്നത്.

Other News in this category



4malayalees Recommends