കെ.സി.എസ് യുവജനോത്സവം: ഡാനിയേല്‍ കലാപ്രതിഭ, ആഞ്ചലീന കലാതിലകം, ലേന റൈസിംഗ് സ്റ്റാര്‍

കെ.സി.എസ് യുവജനോത്സവം: ഡാനിയേല്‍ കലാപ്രതിഭ, ആഞ്ചലീന കലാതിലകം, ലേന റൈസിംഗ് സ്റ്റാര്‍
ചിക്കാഗോ: ഇരുനൂറില്‍പ്പരം കലാപ്രതിഭകള്‍ മാറ്റുരച്ച കെ.സി.എസ് യുവജനോത്സവം 2019ല്‍ കലാപ്രതിഭയായി ഡാനിയേല്‍ മാത്യു തേക്കുനില്‍ക്കുന്നതിലും, കലാതിലകമായി ആഞ്ചലീന ജോസ് മണക്കാട്ടും, റൈസിംഗ് സ്റ്റാര്‍ ആയി ലേനാ മാത്യൂസ് കുരുട്ടുപറമ്പിലും തെരഞ്ഞെടുക്കപ്പെട്ടു.


നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്‌നാനായ സംഘടനയായ ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഈവര്‍ഷത്തെ യുവജനോത്സവം സംഘടനാമികവിലും, പങ്കാളിത്തത്തിലും ശ്രദ്ധേയമായിരുന്നു. ജൂണ്‍ ഒന്നാം തീയതി ശനിയാഴ്ച രാവിലെ പത്തുമണിക്ക് കെ.സി.എസ് ഭാരവാഹികളുടേയും എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി അംഗങ്ങളുടേയും സാന്നിധ്യത്തില്‍ മുന്‍വര്‍ഷത്തെ കലാപ്രതിഭ കായിന്‍ കാരാപ്പള്ളില്‍, കലാതിലകം റൊമീന ചാലുങ്കല്‍, റൈസിംഗ് സ്റ്റാര്‍സായ ഡാനിയേല്‍ തേക്കുനില്‍ക്കുന്നതില്‍, സാനിയ കോലടി, ലെക്‌സിയാ ഇടുക്കുതറയില്‍ എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം കൊളുത്തി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.


തുടര്‍ന്നു നാലു സ്റ്റേജുകളിലായി വിവിധ കലാമത്സരങ്ങളില്‍ ഇരുനൂറില്‍പ്പരം കുട്ടികള്‍ പങ്കെടുത്തു. സബ് ജൂണിയര്‍ സ്‌പെല്ലിംഗ് ബീ മത്സരവും പതിനഞ്ചില്‍പ്പരം കുരുന്നുകള്‍ പങ്കെടുത്ത പുഞ്ചിരി മത്സരവും കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.


സിനിമാറ്റിക് ഡാന്‍സ്, പുരാതനപ്പാട്ട്, ക്ലാസിക്കല്‍ ഡാന്‍സ്, ഫോക് ഡാന്‍സ്, ഫാന്‍സി ഡ്രസ് എന്നീ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ കലാതിലകം ആഞ്ചലീന, മണക്കാട്ട് ജോസ് ലിന്‍സി ദമ്പതികളുടെ പുത്രിയാണ്. ഇംഗ്ലീഷ് ലൈറ്റ് മ്യൂസിക്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, ബൈബിള്‍ ക്വിസ്, സ്‌പെല്ലിംഗ് ബീ, വെസ്റ്റേണ്‍ ഡാന്‍സ് എന്നിവയില്‍ സമ്മാനം വാങ്ങിയ കലാപ്രതിഭ ഡാനിയല്‍, തേക്കുനില്‍ക്കുന്നതില്‍ ജോബി മഞ്ജരി ദമ്പതികളുടെ പുത്രനാണ്. കുരുട്ടുപറമ്പില്‍ ഷാബിന്‍ ജീന ദമ്പതികളുടെ പുത്രിയായ റൈസിംഗ് സ്റ്റാര്‍ ലേന മലയാളം ഫിലിം സോംഗ്, പുരാതനപ്പാട്ട്, ഭക്തിഗാനം എന്നിവയില്‍ സമ്മാനം നേടി.


യുവജനോത്സവത്തിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത് ലിന്‍സണ്‍ കൈതമലയുടെ നേതൃത്വത്തിലുള്ള എന്റര്‍ടൈന്‍മെന്റ് കമ്മിറ്റിയാണ്. ജോസ് ആനമല, മിഷേല്‍ ഇടുക്കുതറ, നിധിന്‍ പടിഞ്ഞാത്ത് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങള്‍. ഇവരോടൊപ്പം കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍, വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപ്പറമ്പില്‍, സെക്രട്ടറി റോയി ചേലമലയില്‍, ജോയിന്റ് സെക്രട്ടറി ടോമി എടത്തില്‍, ട്രഷറര്‍ ജെറിന്‍ പൂതക്കരി, ലെജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിളങ്ങാട്ടുശേരി എന്നിവരും മറ്റു ബോര്‍ഡ് അംഗങ്ങളും പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

കെ.സി.എസ് സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്.

Other News in this category



4malayalees Recommends