കാനഡയിലേക്ക് കെയര്‍ഗിവര്‍മാര്‍ക്കായുള്ള ഇന്റെറിം പാത്ത് വേ പുതിയ അപേക്ഷകള്‍ വീണ്ടും ജൂലൈ എട്ട് മുതല്‍ സ്വീകരിച്ച് തുടങ്ങി; ഹോം ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍, ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ എന്നിവയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം

കാനഡയിലേക്ക്  കെയര്‍ഗിവര്‍മാര്‍ക്കായുള്ള ഇന്റെറിം പാത്ത് വേ പുതിയ അപേക്ഷകള്‍ വീണ്ടും ജൂലൈ എട്ട് മുതല്‍ സ്വീകരിച്ച് തുടങ്ങി;  ഹോം ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍, ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ എന്നിവയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക്  അപേക്ഷിക്കാം
കെയര്‍ഗിവര്‍മാര്‍ക്കായുള്ള ഇന്റെറിം പാത്ത് വേ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി ഒരിക്കല്‍ കൂടി ഓപ്പണ്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ട്.2014 നവംബര്‍ 30 മുതല്‍ കാനഡയില്‍ ഹോം ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍, ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ അല്ലെങ്കില്‍ ഇവ രണ്ടിന്റെയും സമന്വയമായ പ്രവര്‍ത്തി എന്നിവയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സിനായുള്ള പാത്ത് വേയാണീ ഹ്രസ്വകാല പ്രോഗ്രാം.

അപേക്ഷകരുടെ പ്രവൃത്തി പരിചയം തുടക്കത്തില്‍ അവര്‍ നല്‍കുന്ന വിവരണവുമായും കാനഡയുടെ നാഷണല്‍ ഒക്യുപേഷണല്‍ ക്ലാസിഫിക്കേഷന്‍(എന്‍ഒസി) ഗ്രൂപ്പ് 4411 അല്ലെങ്കില്‍ 4412നായുള്ള പ്രധാന ഡ്യൂട്ടികളുടെ ലിസ്റ്റുമായും പൊരുത്തപ്പെട്ടിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഈ വര്‍ഷം ആദ്യം കനേഡിയന്‍ സര്‍ക്കാര്‍ ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയതിന് ശേഷം ജൂലൈ എട്ടിന് ഈ പ്രോഗ്രാം രണ്ടാം തവണയാണ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്. ഇത് പ്രകാരം അടുത്ത മൂന്ന് മാസങ്ങളില്‍ ഇതിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതായിരിക്കും.

ഇതിന് മുമ്പ് അതായത് ജൂണ്‍ 18ന് കാനഡയിലെ പുതിയ രണ്ട് കെയര്‍ഗിവര്‍ ഇമിഗ്രേഷന്‍ പൈലറ്റുകള്‍ ലോഞ്ച് ചെയ്തിരുന്നു. ദി ഹോം ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍ പൈലറ്റ്, ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ പൈലറ്റ് എന്നിവയാണ് ഈ പുതിയ പൈലറ്റുകള്‍. കെയറിംഗ് ഫോര്‍ ചില്‍ഡ്രന്‍, കെയറിംഗ് ഫോര്‍ പീപ്പിള്‍ വിത്ത് ഹൈ മെഡിക്കല്‍ നീഡ്സ് എന്നീ പൈലറ്റുകള്‍ക്ക് പകരമായിട്ടാണിവ നിലവില്‍ വരുന്നത്.


പുതിയ പൈലറ്റുകളിലൂടെ അര്‍ഹരായ കെയര്‍ഗിവര്‍മാര്‍ക്ക് രണ്ട് വര്‍ഷത്തെ കനേഡിയന്‍ വര്‍ക്ക് എക്സ്പീരിയന്‍സ് നേടുന്നതിനെ തുടര്‍ന്ന് പെര്‍മനന്റ് റെസിഡന്‍സിനുള്ള പാത്ത് വേയ്ക്ക് വഴിയൊരുങ്ങുന്നതായിരിക്കും.വൈദ്യ ശാസ്ത്രരംഗത്ത് ഉയര്‍ന്ന ആവശ്യകതകളുള്ള കെയറിംഗ് ഫോര്‍ ചില്‍ഡ്രന്‍, കെയറിംഗ് ഫോര്‍ പീപ്പിള്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ ജൂണ്‍ 18 വരെ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ.


ദി ഹോം ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍, ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ പൈലറ്റുകള്‍ പ്രകാരം വര്‍ക്ക് പെര്‍മിറ്റുകള്‍ കെയര്‍ഗിവര്‍മാര്‍ക്ക് മാത്രമേ പ്രദാനം ചെയ്യുകയുള്ളൂ. ഇവര്‍ക്ക് കാനഡയില്‍ നിന്നും ജോബ് ഓഫര്‍ ഉണ്ടായിരിക്കണം. ഇതിന് പുറമെ താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ ഇവര്‍ പാലിക്കുകയും വേണം.


1-കനേഡിയന്‍ ലാംഗ്വേജ് ബെഞ്ച് മാര്‍ക്ക് (സിഎല്‍ബി) അഞ്ചുണ്ടെന്ന് ഏറ്റവും പുതിയ ലാംഗ്വേജ് ടെസ്റ്റുകളിലൂടെ തെളിയിച്ചിരിക്കണം.


2- കനേഡിയന്‍ പോസ്റ്റ് സെക്കന്‍ഡറി എഡ്യുക്കേഷന്റെ ഒന്നാം വര്‍ഷത്തില്‍ അല്ലെങ്കില്‍ വിദേശത്ത് ഇതിന് സമാനമായ കോഴ്സുകള്‍ ചെയ്തിരിക്കണം.


3- കാനഡയിലേക്ക് ഉചിതമായവരായിരിക്കണം.


കാനഡയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരും വര്‍ക്ക് പെര്‍മിറ്റുള്ളവരുമായവര്‍ മേല്‍പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ അവര്‍ക്ക് പുതിയ പൈലറ്റിലൂടെ പിആറിനായി അപേക്ഷിക്കാവുന്നതാണ്. നാഷണല്‍ ഒക്യുപേഷണല്‍ ക്ലാസിഫിക്കേഷന്‍ (എന്‍ഒസി)4411( ഫോസ്റ്റര്‍ പാരന്റ്സ് ഒഴികെയുള്ളവര്‍) യില്‍ പ്രവര്‍ച്ചി പരിചയമുള്ളവര്‍ക്ക് ഹോം ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍ പൈലറ്റിലൂടെ പിആറിനായി അപേക്ഷിക്കാന്‍ സാധിക്കും. എന്‍ഒസി 4412( ഹൗസ് കീപ്പേര്‍സ് ഒഴികെയുള്ളവര്‍)ല്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് ഹോം സപ്പോര്‍ട്ട് വര്‍ക്ക് പൈലറ്റിലൂടെ പിആറിനായി അപേക്ഷിക്കാന്‍ സാധിക്കും.

Other News in this category



4malayalees Recommends