റോക്ക്‌ലാന്‍ഡ് ഹോളി ഫാമിലി സീറോ മലബാര്‍ ചര്‍ച്ച് വികാരിയായി ഫാ. റാഫേല്‍ അമ്പാടന്‍ സ്ഥാനമേറ്റു

റോക്ക്‌ലാന്‍ഡ് ഹോളി ഫാമിലി സീറോ മലബാര്‍ ചര്‍ച്ച് വികാരിയായി ഫാ. റാഫേല്‍ അമ്പാടന്‍ സ്ഥാനമേറ്റു
ന്യുയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് വെസ്ലി ഹില്ല്‌സിലെഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക്ക് ഇടവക വികാരിയായി ഫാദര്‍ റാഫേല്‍ അമ്പാടന്‍ സ്ഥാനമേറ്റു


തൃശൂര്‍ ജില്ലയിലെ കനകമല ഇടവകാംഗമായ ഫാദര്‍ റാഫേല്‍ ആലുവ മംഗലപ്പുഴ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി 1987 ഇല്‍ പട്ടം സ്വീകരിച്ചു. പിന്നീട് റോമില്‍ ഉപരിപഠനം. തിയോളജിയില്‍ മാസ്‌റ്റേഴ്‌സും തിരുസഭാ ചരിത്രത്തില്‍ ഡോക്ടറേറ്റും പൂര്‍ത്തിയാക്കി. തുടര്‍ന്ന് പതിനഞ്ച് വര്‍ഷം മംഗലപ്പുഴ സെമിനാരിയില്‍ അധ്യാപകനായിരുന്നു.


2013 ഇല്‍ ഷിക്കാഗോ രൂപതയില്‍ സേവനം ആരംഭിച്ചു. ടെക്‌സസിലെ മക്ക് അലന്‍, മാസ്സച്ചുസെറ്റ്‌സിലെ ബോസ്റ്റണ്‍, ഫ്‌ലോറിഡയിലെ ടാമ്പാ എന്നിവിടങ്ങളിലെ സീറോ മലബാര്‍ പള്ളികളില്‍വികാരിയായിസേവനമനുഷ്ടിച്ചു


ഞായറഴ്ചത്തെ വിശുദ്ധ കുര്‍ബാനക്ക്‌ശേഷം ഇടവകാംഗങ്ങള്‍ റാഫേല്‍അച്ചനെ സ്‌നേഹാദരങ്ങളോടെ എതിരേറ്റു. പൂരങ്ങളുടെ നാടായ തൃശൂരില്‍ നിന്നുള്ള റാഫേലച്ചന്‍ ചെണ്ട മേളത്തില്‍അതീവതല്പരനാണ്.


Other News in this category4malayalees Recommends