മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ ജേക്കബൈറ്റ് സിറിയന്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (JSVBS2019) നടത്തപ്പെട്ടു.*

മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ ജേക്കബൈറ്റ് സിറിയന്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (JSVBS2019) നടത്തപ്പെട്ടു.*
മെല്‍ബണ്‍: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ എല്ലാവര്‍ഷവും നടത്തി വരുന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ജൂലൈ 12,13,14 തീയതികളില്‍ നടത്തപ്പെട്ടു. 'തിന്മയോടു തോല്ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക. റോമര്‍ 12:21' നെ ആസ്പദമാക്കിയ ഈ വര്‍ഷത്തെ വി.ബി.എസിന്റെ ഉല്‍ഘാടനദിവസം നടന്ന പരിപാടികള്‍ക്ക് വികാരി ഫാ. ബിജോ വര്‍ഗീസ് പ്രാര്‍ത്ഥനയ്ക് നേതൃത്വം നല്‍കി തുടക്കം കുറിച്ചു.

ബൈബിള്‍ ക്ലാസുകളും, പാട്ടും, ഡാന്‍സും, സ്‌കിറ്റും, വിവിധയിനം ഗെയിമുകളും, കൂടാതെ ബഹുമാനപ്പെട്ട പുരോഹിതന്മാരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയെ കുറിച്ചുള്ള പഠന ക്ലാസുകളും കൊണ്ട് ഈ വര്‍ഷത്തെ ജെ.എസ് വി.ബി.എസ് ശ്രദ്ധേയമായി. ദിവസവും രാവിലെ 9 മുതല്‍ 4 വരെ ആയിരുന്നു പരിപാടികള്‍ ക്രമീകരിച്ചിരുന്നത്. സമാപന ദിവസം ഞായറാഴ്ച വി. കുര്‍ബാനാനന്തരം പള്ളിയില്‍ വര്‍ണ്ണാഭമായ റാലി നടത്തി. ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാന വിതരണവും നടത്തി സ്‌നേഹവിരുന്നോടെ ജെ.എസ്.വി.ബി.എസ് സമാപിച്ചു.

പ്രിന്‍സിപ്പാള്‍ റവ. ഫാ. ഡെന്നിസ് കൊളശ്ശേരില്‍, വൈസ് പ്രിന്‍സിപ്പാള്‍മാരായ റീന തോമസ്, ഷീബ ബിജു എന്നിവര്‍ മറ്റു അധ്യാപകരുടെയും വാളണ്ടിയര്‍മാരുടെയും സഹായത്തോടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

എബി പൊയ്ക്കാട്ടില്‍

Other News in this category



4malayalees Recommends