കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ തട്ടിപ്പുകാരായ ില ഇമിഗ്രേഷന്‍ ഏജന്റമാരുടെ വലയില്‍ വീഴരുതെന്ന് മുന്നറിയിപ്പ്; ഇതിനായി ഇന്ത്യയില്‍ ക്യാമ്പയിന്‍ നടത്തി ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്; കുടിയേറ്റത്തിന് ശ്രമിക്കുന്നവര്‍ ജാഗ്രതൈ

കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ തട്ടിപ്പുകാരായ ില ഇമിഗ്രേഷന്‍ ഏജന്റമാരുടെ വലയില്‍ വീഴരുതെന്ന് മുന്നറിയിപ്പ്; ഇതിനായി ഇന്ത്യയില്‍ ക്യാമ്പയിന്‍ നടത്തി ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്; കുടിയേറ്റത്തിന് ശ്രമിക്കുന്നവര്‍ ജാഗ്രതൈ
കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ തട്ടിപ്പ് നടത്തുന്ന ചില ഇമിഗ്രേഷന്‍ ഏജന്റമാരുടെ വലയില്‍ വീഴരുതെന്ന കടുത്ത മുന്നറിയിപ്പേകി കാനഡ രംഗത്തെത്തി. ഇത് സംബന്ധിച്ച് ഒട്ടാവയിലെ അധികൃതര്‍ ഇന്ത്യയില്‍ ഒരു ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തിയിരുന്നു. കാനഡയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാര്‍ ഇന്ത്യയിലെ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമാരെ ഉപയോഗിക്കുമ്പോള്‍ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് ഇതിലൂടെ കാനഡ മുന്നറിയിപ്പേകിയിരിക്കുന്നത്.

ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആദ്യത്തെ പെയ്ഡ് മീഡിയ ക്യാമ്പയിനാണിതെന്നാണ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക്താവായ ഷാനന്‍ കെര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ സന്ദര്‍ശനം നടത്താനും പഠനത്തിനും ജോലി ചെയ്യാനുമായി കാനഡയിലേക്ക് വരുന്നതിനാല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഇത്തരം തട്ടിപ്പ് ഇമിഗ്രേഷന്‍ ഏജന്റുമാരുടെ ഇരകളാകുന്നതിനാലാണ് ഇത്തരം ബോധവല്‍ക്കരണം കാനഡ ശക്തിപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഇതിന്റെ ഭാഗമായി ഇത്തരം തട്ടിപ്പുകാര്‍ വന്‍ തുകകള്‍ ഇന്ത്യക്കാരില്‍ നിന്നും തട്ടിയെടുക്കുന്നുണ്ടെന്നും അതിനാല്‍ കടുത്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.ഇതിനാല്‍ കണ്‍സള്‍ട്ടന്റ് സര്‍വീസുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കടുത്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും കനേഡിയന്‍ അധികൃതര്‍ നിര്‍ദേശിക്കുന്നു.ഇത്തരത്തില്‍ പെരുകുന്ന തട്ടിപ്പുകളെ കുറിച്ച് അപേക്ഷകരും കാനഡയിലുള്ളഅവരുടെ കുടുംബക്കാരും സ്റ്റേക്ക്‌ഹോള്‍ഡര്‍മാരും തങ്ങളോട് വെളിപ്പെടുത്തിയെന്നും അതിനാലാണ് അത്തരം തട്ടിപ്പുകളെ പ്രതിരോധിക്കുന്ന നീക്കം ശക്തമാക്കിയിരിക്കുന്നതെന്നും ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിക്കുന്നു.

Other News in this category



4malayalees Recommends