അലങ്കാരത്തിന് ഇനി പൂക്കള്‍ വേണ്ട; ദുബായില്‍ ഭക്ഷണ പാനീയങ്ങള്‍ തയാറാക്കുന്നതിനു അലങ്കരിക്കുന്നതിനും പൂക്കള്‍ ഉപയോഗിക്കുന്നതിന് വിലക്ക്

അലങ്കാരത്തിന് ഇനി പൂക്കള്‍ വേണ്ട; ദുബായില്‍ ഭക്ഷണ പാനീയങ്ങള്‍ തയാറാക്കുന്നതിനു അലങ്കരിക്കുന്നതിനും പൂക്കള്‍ ഉപയോഗിക്കുന്നതിന് വിലക്ക്

ഭക്ഷണ പാനീയങ്ങള്‍ തയാറാക്കുന്നതിനും അലങ്കരിക്കുന്നതിനും പൂക്കളും പൂവിതളുകളും ഉപയോഗിക്കുന്നതിന് ദുബായില്‍ വിലക്ക്. ദേശീയ ഭക്ഷ്യ സുരക്ഷാ കമ്മറ്റിയുടേതാണ് തീരുമാനം. പുതിയ തീരുമാനം വ്യക്തമാക്കി നഗരത്തിലെ എല്ലാ ഹോട്ടലുകള്‍ക്കും ദുബായ് മുന്‍സിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി. ഏതാനും വര്‍ഷങ്ങളായി ഭക്ഷണം തയാറാക്കാനും അലങ്കരിക്കാനും പൂക്കള്‍ ഉപയോഗിക്കുന്നത് ദുബായില്‍ ട്രെന്‍ഡായി മാറിയിട്ടുണ്ട്. കേക്കുകളിലും മറ്റും ഇത്തരത്തിലുള്ള അലങ്കാരങ്ങള്‍ വ്യാപകമായി കാണാം. പുതിയ നിയമം പ്രാബല്യത്തിലായതോടെ ഭക്ഷണ പാനീയങ്ങള്‍ തയാറാക്കാന്‍ യഥാര്‍ത്ഥ റോസ് പുഷ്പങ്ങള്‍ ഉപയോഗിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയില്ല. അലങ്കാരവുമായി ബന്ധപ്പെട്ടും പൂക്കള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.

പാചക ലോകത്തെ ഇത്തരം പുതിയ ട്രെന്‍ഡുകള്‍ അത്യന്തം അപകടകരമാണെന്ന ബ്രിട്ടീഷ് ഭക്ഷ്യാരോഗ്യ കമ്പനി എച്ച്എസ്എഫ് ട്രെയ്‌നിംഗ് ലിമിറ്റഡിന്റെ പ്രസ്താവനയാണ് ഭക്ഷണത്തില്‍ പൂക്കള്‍ വിലക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. എന്നാല്‍ യഥാര്‍ത്ഥ കാരണം വ്യക്തമാക്കപ്പെട്ടിട്ടില്ല. ഭക്ഷ്യ യോഗ്യമാണോ എന്ന് വിഭവങ്ങളില്‍ എല്ലാ തരത്തിലുമുള്ള ചെടികള്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കമ്പനി രംഗത്ത് വന്നത്.

Other News in this category



4malayalees Recommends