ഷാര്‍ജ മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലാക്കാന്‍ നീക്കം; നടപടി കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍; ലക്ഷ്യം എമിറേറ്റ് മുഴുവന്‍ കാമറകള്‍ സ്ഥാപിച്ച് പഴുതുകളില്ലാത്ത സുരക്ഷ ഉറപ്പാക്കല്‍

ഷാര്‍ജ മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലാക്കാന്‍ നീക്കം; നടപടി കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍; ലക്ഷ്യം എമിറേറ്റ് മുഴുവന്‍ കാമറകള്‍ സ്ഥാപിച്ച് പഴുതുകളില്ലാത്ത സുരക്ഷ ഉറപ്പാക്കല്‍

കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ ലക്ഷ്യമിട്ട് ഷാര്‍ജ മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലാക്കുന്നു. ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സിലാണ് പദ്ധതി നടപ്പാക്കുന്നത്.


എമിറേറ്റ് മുഴുവന്‍ കാമറകള്‍ സ്ഥാപിച്ച് പഴുതുകളില്ലാത്ത സുരക്ഷയാണ് ഷാര്‍ജ പോലീസ് ലക്ഷ്യം വെയ്ക്കുന്നത്. അല്‍ നഹ്ദ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം മറ്റു പ്രദേശങ്ങളിലും വ്യാപിപ്പിക്കും. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, കവര്‍ച്ച, വാഹന മോഷണം തുടങ്ങിയ പ്രധാന കുറ്റകൃത്യങ്ങള്‍ കാര്യമായി കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്ന് പോലീസ് ഓപറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാഷിദ് ബയാത് പ്രതീക്ഷ പ്രകടിപ്പിച്ചു. ആംബുലന്‍സിന് മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്ന വാഹനത്തിന് പിഴ 3000 ദിര്‍ഹവും 6 ബ്ലാക്ക് പോയിന്റുമായി ഉയര്‍ത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends