ദുബായ് വിമാനത്താവളം വഴി ശനിയാഴ്ച യാത്ര ചെയ്യാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; എയര്‍പോര്‍ട്ടില്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്ന് അധികൃതര്‍; ദുബായ് താമസവിസയുള്ളവരും എമിറേറ്റ്സ് ഐ.ഡി. ഉള്ളവരും സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കുക

ദുബായ് വിമാനത്താവളത്തില്‍ ശനിയാഴ്ച വന്‍ തിരക്ക് അനുഭവപ്പെടുമെന്ന് അധികൃതര്‍. 73,000 ആളുകള്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമെന്നാണ് കണക്കുകള്‍. വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാറായ സാഹചര്യത്തിലാണ് വിമാനത്താവളത്തില്‍ തിരക്ക് കൂടുന്നത്.

ദുബായ് താമസവിസയുള്ളവരും എമിറേറ്റ്‌സ് ഐ.ഡി. ഉള്ളവരും സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കണം എന്ന് വിമാനത്താവള അധികൃതര്‍ നിര്‍ദേശിച്ചു. സ്മാര്‍ട്ട് ഗേറ്റുകള്‍ വഴി 20 സെക്കന്‍ഡുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാം. ദുബായ് വിമാനത്താവളത്തില്‍ റിയല്‍ ടൈം സംവിധാനം നടപ്പാക്കിയിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് മുന്നില്‍ കണ്ട് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സംവിധാനമാണിത്. ഇത് നടപ്പാക്കിയത് മുതല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട്.

Other News in this category

4malayalees Recommends