പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാത്രിയോടെ അബുദാബിയില്‍ എത്തും; ഒപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും; യുഎഇയിലെ പ്രധാന പരിപാടികള്‍ ശനിയാഴ്ച

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാത്രിയോടെ അബുദാബിയില്‍ എത്തും; ഒപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും; യുഎഇയിലെ പ്രധാന പരിപാടികള്‍ ശനിയാഴ്ച

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാത്രി 9.45ന് അബുദാബിയിലെത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അദ്ദേഹത്തോടൊപ്പമുണ്ടാകും. ഫ്രാന്‍സില്‍ നിന്നാണ് പ്രധാനമന്ത്രി അബുദാബിയിലേക്ക് തിരിക്കുന്നത്. യുഎഇയിലെ പ്രധാന പരിപാടികള്‍ ശനിയാഴ്ചയാണ്. രാജ്യത്തെ ഭരണ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.


ഹോട്ടല്‍ എമിറേറ്റ്‌സ് പാലസില്‍ ശനിയാഴ്ച രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യയുടെ റുപേ കാര്‍ഡിന്റെ ഗള്‍ഫിലെ ഉദ്ഘാടനമാണ് ആദ്യ പരിപാടി. യു.എ.ഇ.യിലെ പൗരപ്രമുഖരും വാണിജ്യ-വ്യാവസായിക രംഗത്തെ പ്രമുഖ ഇന്ത്യക്കാരും ചടങ്ങില്‍ സംബന്ധിക്കും. പന്ത്രണ്ടുമണിക്ക് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ യു.എ.ഇ.യുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ പ്രധാനമന്ത്രിക്ക് സമ്മാനിക്കും. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പെടെ രാജകുടുംബത്തിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പ് പ്രധാനമന്ത്രിയും ശൈഖ് മുഹമ്മദും ചേര്‍ന്ന് പുറത്തിറക്കും.തുടര്‍ന്നുനടക്കുന്ന വിരുന്നില്‍ പങ്കെടുത്തശേഷം മോദി ഉച്ചതിരിഞ്ഞ് ബഹ്‌റൈനിലേക്ക് തിരിക്കും.

Other News in this category4malayalees Recommends