യുഎഇയില്‍ ജനുവരി 1 മുതല്‍ മധുരപാനീയങ്ങളുടെ വില കൂടും; ഇ സിഗററ്റിനും പുകവലി ഉപകരണങ്ങള്‍ക്കും വില ഇരട്ടിയാകും

യുഎഇയില്‍ ജനുവരി 1 മുതല്‍ മധുരപാനീയങ്ങളുടെ വില കൂടും; ഇ സിഗററ്റിനും പുകവലി ഉപകരണങ്ങള്‍ക്കും വില ഇരട്ടിയാകും

യുഎഇയില്‍ ജനുവരി 1 മുതല്‍ മധുരപാനീയങ്ങളുടെയും മറ്റും വില കൂടും. പഞ്ചസാര ചേര്‍ത്ത പലഹാരങ്ങള്‍, പാനീയങ്ങള്‍ എന്നിവയ്ക്ക് 50% നികുതി ചുമത്തുന്നതോടെയാണിത്. അനാരോഗ്യകരമായ ഉല്‍പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണു മന്ത്രിസഭാ തീരുമാനം.


ഉല്‍പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കൃത്യമായി രേഖപ്പെടുത്തണം. ഇ സിഗററ്റിനും പുകവലി ഉപകരണങ്ങള്‍ക്കും വില ഇരട്ടിയാകും. പുകയില ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതു ബാധകമാണ്. പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഹാനികരമായ എല്ലാ ഉല്‍പന്നങ്ങളുടെയും ഉപഭോഗം കുറയ്ക്കും. നികുതി നല്‍കേണ്ട ഉല്‍പന്നങ്ങളുടെ പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും വ്യക്തമാക്കി.

Other News in this category4malayalees Recommends