ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്കായി ദുബായ് പോലീസിന്റെ വമ്പന്‍ ഇളവ്; പിഴകളില്‍ ഇളവ് ലഭിച്ചത് 425371 പേര്‍ക്ക്; വിശദവിവരങ്ങള്‍ അറിയാം

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്കായി ദുബായ് പോലീസിന്റെ വമ്പന്‍ ഇളവ്;  പിഴകളില്‍ ഇളവ് ലഭിച്ചത് 425371 പേര്‍ക്ക്; വിശദവിവരങ്ങള്‍ അറിയാം

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്കായി വമ്പന്‍ ഇളവു നല്‍കി ദുബായ് പോലീസ്. പദ്ധതിയുടെ ഭാഗമായി 425371 പേര്‍ക്ക് പിഴകളില്‍ 50 ശതമാനം ഇളവുനല്‍കി. ഇവരില്‍ ഡ്രൈവര്‍മാരില്‍ 340,112 പുരുഷന്മാരും 85,259 സ്ത്രീകളുമായിരുന്നുവെന്ന് ദുബായ് പോലീസ് അറിയിച്ചു. സുരക്ഷിതമായി വാഹനമോടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചു. ദുബായ് പോലീസിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയുമാണ് അടുത്തഘട്ടത്തിന് തുടക്കമിട്ടത്.


ഈ വര്‍ഷം ഫെബ്രുവരിയിലാണ് ട്രാഫിക് നിയമലംഘനം നടത്താത്തവരുടെ പിഴകളില്‍ ഇളവുനല്‍കുന്ന പദ്ധതി ദുബായ് പോലീസ് ആരംഭിച്ചത്. അതനുസരിച്ച് ഫെബ്രുവരി ആറുമുതല്‍ മൂന്നുമാസം ഗതാഗത നിയമലംഘനം നടത്താത്തവര്‍ക്ക് 25 ശതമാനം ഇളവും ആറുമാസത്തേക്ക് ഒരു നിയമലംഘനവും വരുത്താത്തവര്‍ക്ക് 50 ശതമാനം ഇളവും സ്വന്തമാക്കാം. ഒമ്പതുമാസത്തേക്ക് നിയമലംഘനം നടത്താത്തവര്‍ക്ക് 75 ശതമാനവും ഒരു വര്‍ഷത്തേക്ക് നടത്താത്തവര്‍ക്ക് 100 ശതമാനവും ഇളവുലഭിക്കും.

Other News in this category



4malayalees Recommends