കാനഡയിലെ മൂന്ന് നഗരങ്ങള്‍ ലോകത്തില്‍ ജീവിക്കാന്‍ ഏറ്റവും നല്ല പത്ത് നഗരങ്ങളുടെ പട്ടികയില്‍; നിര്‍ണായക ബഹുമതിയുമായി കാല്‍ഗറി, വാന്‍കൂവര്‍, ടൊറന്റോ എന്നിവ; റാങ്ക് നിര്‍വഹിച്ചത് അഞ്ച് ഘടകങ്ങളുടെ അടിസ്ഥാനത്തില്‍

കാനഡയിലെ മൂന്ന് നഗരങ്ങള്‍ ലോകത്തില്‍ ജീവിക്കാന്‍ ഏറ്റവും നല്ല പത്ത് നഗരങ്ങളുടെ പട്ടികയില്‍; നിര്‍ണായക ബഹുമതിയുമായി കാല്‍ഗറി, വാന്‍കൂവര്‍, ടൊറന്റോ എന്നിവ; റാങ്ക് നിര്‍വഹിച്ചത് അഞ്ച് ഘടകങ്ങളുടെ അടിസ്ഥാനത്തില്‍
ലോകത്തില്‍ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ പത്ത് നഗരങ്ങളുടെ പട്ടികയില്‍ കാനഡയിലെ മൂന്ന് നഗരങ്ങള്‍ സ്ഥാനം പിടിച്ചു. ഏറ്റവും പുതിയ എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് ഗ്ലോബല്‍ ലിവബിലിറ്റി ഇന്‍ഡെക്‌സിലാണ് ഇവ സ്ഥാനം നേടിയിരിക്കുന്നത്. ഇത്തരത്തില്‍ സര്‍വേയ്ക്ക് വിധേയമാക്കിയിരിക്കുന്ന ലോകത്തിലെ 140 നഗരങ്ങള്‍ക്കിടയില്‍ ആല്‍ബര്‍ട്ടയിലെ കാല്‍ഗറിക്ക് അഞ്ചാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. ഈ പട്ടികയില്‍ കാനഡയിലെ വാന്‍കൂവര്‍ ആറാം സ്ഥാനവും ടൊറന്റോ ഏഴാം സ്ഥാനവുമാണ് നിലനിര്‍ത്തിയിരിക്കുന്നത്.

ഈ പട്ടിക പ്രകാരം ലോകത്തില്‍ ഏറ്റവും നന്നായി ജീവിക്കാന്‍ സാധിക്കുന്ന നഗരമെന്ന നിലയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് ഓസ്ട്രിയയിലെ വിയന്നയാണ്.രണ്ടാം വര്‍ഷമാണ് വിയന്ന ഈ സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. ജനകീയമായ മാഗസിനായ ദി എക്കണോമിസ്റ്റ് നടത്തുന്ന ദി എക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഒരു ഡിവിഷനാണ് ദി എക്കമോണിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ്. സര്‍വേയ്ക്ക് വിധേയമാക്കിയ 140നഗരങ്ങള്‍ക്കും ലിവബിലിറ്റി സ്‌കോറുകള്‍ നല്‍കിയാണ് ഇവയ്ക്ക് റാങ്കിംഗ് നിര്‍ണയിച്ചിരിക്കുന്നത്.

ഗുണപരമായതും എണ്ണത്തെ അടിസ്ഥാനമാക്കിയതുമായ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവയുടെ റാങ്കിംഗ് നിര്‍വഹിച്ചിരിക്കുന്നത്. സ്ഥിരത, ഹെല്‍ത്ത് കെയര്‍, സംസ്‌കാരവും പരിസ്ഥിതിയും,വിദ്യാഭ്യാസം, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയാണീ ഘടകങ്ങള്‍. പുതിയ റാങ്കിംഗ് പ്രകാരം കാല്‍ഗറിക്ക് നൂറില്‍ 97.5 ലിവബിലിറ്റി സ്‌കോറാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചില്‍ നാല് കാറ്റഗറികളിലും കാല്‍ഗറിക്ക് ഈ സ്‌കോര്‍ ലഭിച്ചിട്ടുണ്ട്.

സംസ്‌കാരം , പരിസ്ഥിതി എന്ന കാറ്റഗറിയില്‍ മാത്രമാണ് കാല്‍ഗറിക്ക് 90 സ്‌കോര്‍ ലഭിച്ചിരിക്കുന്നത്. പ്രസ്തുത കാറ്റഗറിയില്‍ നൂറ് സ്‌കോറും ലഭിച്ചിരിക്കുന്ന പത്ത് നഗരങ്ങളില്‍ വാന്‍കൂവര്‍ ഉള്‍പ്പെടുന്നു. ഹെല്‍ത്ത് കെയറിലും വിദ്യാഭ്യാസത്തിലും വാന്‍കൂവറിന് ഫുള്‍ സ്‌കോര്‍ ലഭിച്ചിട്ടുണ്ട്.സ്ഥിരത, ഹെല്‍ത്ത് കെയര്‍, വിദ്യാഭ്യാസം, എന്നിവയില്‍ ടൊറന്റോയ്ക്ക് മുഴുവന്‍ സ്‌കോറും ലഭിച്ചിരിക്കുന്നു.

Other News in this category



4malayalees Recommends