രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കുന്ന പദ്ധതി അവസാനിച്ചു; ഇനി ആനുകൂല്യം ലഭിക്കുക അടുത്ത വര്‍ഷം ജൂലൈ 15 മുതല്‍ സപ്റ്റംബര്‍ 15 വരെ

രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കുന്ന പദ്ധതി അവസാനിച്ചു; ഇനി  ആനുകൂല്യം ലഭിക്കുക അടുത്ത വര്‍ഷം ജൂലൈ 15 മുതല്‍ സപ്റ്റംബര്‍ 15 വരെ

രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കുന്ന പദ്ധതി അവസാനിച്ചു. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഇതുപ്രകാരം ആനുകൂല്യം ഇന്നലെ അവസാനിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് യുഎഇ മന്ത്രിസഭ കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തത്.


കുട്ടികള്‍ക്ക് പ്രത്യേക കാലയളവില്‍ സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനം ഈ വര്‍ഷമാണ് ആദ്യമായി നടപ്പാക്കിയത്. ജൂലൈ 15നും സെപ്റ്റംബര്‍ 15നും ഇടയില്‍ മാത്രമാണ് പതിനെട്ട് വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വിസ ലഭിക്കുന്നത്. എല്ലാ വര്‍ഷവും ഈ സൗജന്യം അനുവദിക്കാനാണ് യുഎഇ സര്‍ക്കാരിന്റെ തീരുമാനം. വിനോദ സഞ്ചാരികളുടെ എണ്ണം താരതമ്യേന കുറഞ്ഞ സമയത്ത് കൂടുതല്‍ പേരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് ആനുകൂല്യം നല്‍കുന്നത്. രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണമെന്നതാണ് ഈ ആനുകൂല്യം ലഭിക്കുമ്പോഴുള്ള പ്രധാന വ്യവസ്ഥ. രക്ഷിതാവിന്റെ വിസ ഏത് വിഭാഗത്തിലുള്ളതാണെങ്കിലും അത് ആനുകൂല്യത്തിന് തടസമാകില്ല.

Other News in this category



4malayalees Recommends