ജനിച്ച് രണ്ടാംദിവസം കുഞ്ഞിനെ സുഹൃത്തിനെയേല്‍പ്പിച്ച് അമ്മ രാജ്യം വിട്ടു; അഞ്ച് വര്‍ഷം നോക്കി വളര്‍ത്തിയ വളര്‍ത്തമ്മയ്ക്കും വേണ്ടാതായപ്പോള്‍ കുട്ടിയെ വീണ്ടും കൈമാറി; ദുബായ് മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങള്‍

ജനിച്ച് രണ്ടാംദിവസം കുഞ്ഞിനെ സുഹൃത്തിനെയേല്‍പ്പിച്ച് അമ്മ രാജ്യം വിട്ടു; അഞ്ച് വര്‍ഷം നോക്കി വളര്‍ത്തിയ വളര്‍ത്തമ്മയ്ക്കും വേണ്ടാതായപ്പോള്‍ കുട്ടിയെ വീണ്ടും കൈമാറി; ദുബായ് മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങള്‍

ദുബായിലെ ഒരു മാളില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ അഞ്ചു വയസുകാരനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒടുവില്‍ 12 ദിവസത്തിനു ശേഷം പൊലീസിന് ലഭിച്ചു. വളര്‍ത്തമ്മയാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.ജനിച്ച് രണ്ടാംദിവസം കുഞ്ഞിനെ ഒരു ഏഷ്യന്‍ സുഹൃത്തിനെയേല്‍പ്പിച്ച് അമ്മ രാജ്യം വിടുകയായിരുന്നുവെന്ന് മുറാഖാബത്ത് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഘനേം പറഞ്ഞു. അനധികൃതമായി കുട്ടിയെ വളര്‍ത്തിയതിന് നാലുസ്ത്രീകളെയും പോലീസ് അറസ്റ്റുചെയ്തു.


യുഎഇയില്‍ നിന്ന് പോയ കുട്ടിയുടെ മാതാവ് പിന്നീട് തിരിച്ചുവന്നിട്ടില്ല.. അഞ്ചു വര്‍ഷം ഈ യുവതിയാണ് കുട്ടിയെ വളര്‍ത്തിയത്. കുട്ടിയുടെ വിവരം പൊലീസ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട് 90 മിനുറ്റിനകം ഇതുസംബന്ധമായി ഫോണ്‍ കോള്‍ ലഭിച്ചിരുന്നു.കുട്ടിയെ തനിക്കറിയാമെന്നും ഷാര്‍ജയില്‍ താമസിക്കുന്ന ഒരു യുവതിയുടെ കൂടെ കാണാറുണ്ടായിരുന്നു എന്നുമാണ് വിളിച്ചയാള്‍ നല്‍കിയ വിവരം. ഇതേ തുടര്‍ന്ന് യുവതിയെ ഷാര്‍ജ പൊലീസിന്റെ സഹകരണത്തോടെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി യഥാര്‍ഥത്തില്‍ തന്റെ മകനല്ലെന്നും അഞ്ച് വര്‍ഷം മുന്‍പ് മറ്റൊരു യുവതി കുട്ടിയെ നോക്കാന്‍ ഏല്‍പിച്ച് പോയതാണെന്നും അറസ്റ്റിലായ യുവതി വെളിപ്പെടുത്തി. പിന്നീടൊരിക്കലും ആ യുവതി യുഎഇയിലേയ്ക്ക് തിരിച്ചുവന്നില്ല. ഇവരെ ബന്ധപ്പെടാനുള്ള യാതൊരു വിവരവും തന്റെ കൈയിലില്ലായിരുന്നുവെന്നും പറഞ്ഞു. യഥാര്‍ഥ മാതാവ് തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ താന്‍ ഇത്രയും കാലം കുട്ടിയെ സംരക്ഷിക്കുകയായിരുന്നുവെന്നും വളര്‍ത്തമ്മ പറഞ്ഞു

കുട്ടിയുടെ വിദ്യാഭ്യാസത്തിനും മറ്റുമായി ഏറെ പണം ആവശ്യമായി വരുമെന്നതിനാല്‍ മറ്റു സുഹൃത്തുക്കളുടെ സഹായം തേടിയിരുന്നു. അവര്‍ മറ്റാര്‍ക്കെങ്കിലും കുട്ടിയെ കൈമാറാനാണ് ഉപദേശിച്ചത്. അങ്ങനെയാണ് അല്‍ മുതീന ഏരിയയിലെ യുവതിക്ക് കുട്ടിയെ കൈമാറിയത്. ഇവര്‍ കുട്ടിയെ മാളില്‍ നിന്ന് ലഭിച്ചതാണെന്ന് പറഞ്ഞ് മുറഖബാദ് പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

Other News in this category



4malayalees Recommends