ഷാര്‍ജയില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ തീപിടിത്തം; ബസുകളില്‍ ആരും ഇല്ലാത്തതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

ഷാര്‍ജയില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ തീപിടിത്തം; ബസുകളില്‍ ആരും ഇല്ലാത്തതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ തീപിടിത്തം. ഷാര്‍ജ അല്‍ നഹ്ദ പാര്‍ക്കിനടുത്ത്, കെട്ടിട നിര്‍മാണ സ്ഥലത്തേയ്ക്ക് തൊഴിലാളികളെ കൊണ്ടുവന്ന രണ്ടു ബസ്സുകളാണ് തീപിടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബസുകളില്‍ ആരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേനയും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റു ബസുകള്‍ക്ക് കേടുപാട് സംഭവിച്ചില്ല. ബസുകള്‍ ഭാഗികമായി കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.


Other News in this category4malayalees Recommends