മലയാളി ഡാ... യുഎഇയില്‍ ആദ്യ ഐഫോണ്‍ 11 പ്രോ സ്വന്തമാക്കി മലയാളി ; ക്യൂ നിന്നത് തലേന്നു മുതല്‍ !

മലയാളി ഡാ... യുഎഇയില്‍ ആദ്യ ഐഫോണ്‍ 11 പ്രോ സ്വന്തമാക്കി മലയാളി ; ക്യൂ നിന്നത് തലേന്നു മുതല്‍ !
ആപ്പിള്‍ കമ്പനി അടുത്തിടെ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലായ ആപ്പിള്‍ ഐഫോണ്‍ പ്രോ മാക്‌സ് യു.എ.ഇയില്‍ സ്വന്തമാക്കുന്ന ആദ്യയാളായ സുലൈമാനാണ് സോഷ്യല്‍മീഡിയയിലെ താരം. മണിക്കൂറുകള്‍ കാത്തുനിന്ന് ഐഫോണ്‍ പ്രേമികളായ നിരവധി പേരെ പിന്നിലാക്കിയാണ് സുലൈമാന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഇക്കഴിഞ്ഞ സെപ്തംബര്‍ 10നാണ് അമേരിക്കയിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ വച്ച് ഐഫോണ്‍ 11 പ്രോ മാക്‌സ് , ഐഫോണ്‍ 11 പ്രോ എന്നീ മോഡലുകള്‍ പുറത്തിറക്കിയത്. അധികം വൈകാതെ തന്നെ ഈ മോഡല്‍ യു.എ.ഇ മാര്‍ക്കറ്റിലുമെത്തി. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരുന്നു കമ്പനിയുടെ വില്‍പന നയം ക്രമീകരിച്ചിരുന്നത്. തുടര്‍ന്ന് മലയാളിയായ സുലൈമാന്‍ തലേന്ന് തന്നെ ദുബായ് മാളിയെ ഐഫോണ്‍ ഷോറൂമിലെത്തി കാത്തിരുന്നു. വരിയില്‍ ആദ്യം തന്നെ നില്‍ക്കുകയും ചെയ്തു. യു.എ.ഇയിലെ ആദ്യ ഐഫോം 11 പ്രോ മാക്‌സ് സ്വന്തമാക്കുകയും ചെയ്തു. ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഐഫോണ്‍ 6 നാല് വര്‍ഷം പഴക്കമുള്ളതാണെന്നും അതിനാലാണ് പുതിയ ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചതെന്നും സുലൈമാന്‍ പറഞ്ഞു. പുതിയ ഫോണിന്റെ ക്യാമറ ഫീച്ചറുകളാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. ഫോണിന്റെ ഫീച്ചറുകളെല്ലാം തന്നെ വളരെ മികച്ചതായിരുന്നു. തുടര്‍ന്നാണ് എന്ത് കഷ്ടപ്പാട് സഹിച്ചും ആദ്യ ഫോണ്‍ സ്വന്തമാക്കണമെന്ന് തീരുമാനിച്ചതെന്നും സുലൈമാന്‍ വ്യക്തമാക്കി. ഉസ്‌ബെകിസ്ഥാന്‍ സ്വദേശിയായ ദാവ്‌റോണ്‍ ആണ് രണ്ടാമത് ഫോണ്‍ സ്വന്തമാക്കിയത്.ട്രിപ്പിള്‍ ലെന്‍സ് ക്യാമറയുമായി വിപണിയിലെത്തുന്ന ഐഫോണ്‍ 11 പ്രോയുടെ 64 ജിബി വേര്‍ഷന് 4219 ദിര്‍ഹം (ഏകദേശം 80,000രൂപ), 256 ജിബി വേര്‍ഷന് 4849 (ഏകദേശം 93,000 രൂപ), 512 ജിബി വേര്‍ഷന് 5699 ദിര്‍ഹം (ഏകദേശം 1,10,000 രൂപ) എന്നിങ്ങനെയാണ് വില.

Other News in this category



4malayalees Recommends