പതിനേഴ് ക്രിസ്ത്യന്‍ പള്ളികള്‍ക്കും ഒരു ഹിന്ദു ക്ഷേത്രത്തിനും അബുദാബിയില്‍ ലൈസന്‍സ് അനുവദിച്ചു; അമുസ്ലിം ദേവാലയങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് ആദ്യം; അബുദാബിയിലെ ആദ്യ ക്ഷേത്രത്തിനും ലൈസന്‍സ്

പതിനേഴ് ക്രിസ്ത്യന്‍ പള്ളികള്‍ക്കും ഒരു ഹിന്ദു ക്ഷേത്രത്തിനും അബുദാബിയില്‍ ലൈസന്‍സ് അനുവദിച്ചു; അമുസ്ലിം ദേവാലയങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് ആദ്യം; അബുദാബിയിലെ ആദ്യ ക്ഷേത്രത്തിനും ലൈസന്‍സ്

പതിനേഴ് ക്രിസ്ത്യന്‍ പള്ളികള്‍ക്കും ഒരു ഹിന്ദു ക്ഷേത്രത്തിനും അബുദാബിയില്‍ ലൈസന്‍സ് അനുവദിച്ചു. അമുസ്ലിം ആരാധനാലയങ്ങള്‍ക്ക് പ്രവര്‍ത്തനത്തിനായി ഔദ്യോഗിക രേഖാപത്രം ലഭ്യമാക്കുക എന്ന സാമൂഹിക വികസന വകുപ്പിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണിത്.ആദ്യമായാണ് അമുസ്ലിം ദേവാലയങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയത്.


അബുദാബി മാര്‍ത്തോമ്മാ ചര്‍ച്ച്, സെന്റ് ജോസഫ് കത്തീഡ്രല്‍, സെന്റ് ആന്‍ഡ്രൂസ് ആഗ്ലിക്കന്‍ ചര്‍ച്ച്, സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച്, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഇവാഞ്ചലിക്കല്‍ കമ്മ്യൂണിറ്റി ചര്‍ച്ച് തുടങ്ങി നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ളവയും പുതുതായി നിര്‍മിച്ചവയും ലൈസന്‍സ് നേടിയവയില്‍ ഉള്‍പെടും. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യന്‍ പാരിഷ്,സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് മുസഫ ശാഖ, സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് അല്‍ഐന്‍ ശാഖ, സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് റുവൈസ്, ചര്‍ച്ച് ഓഫ് ദ് വിര്‍ജിന്‍ മേരി സെന്റ് പോള്‍ ദ് അപ്പോസ്തല്‍, റുവൈസ് എന്നിവയാണ് പുതിയ ചര്‍ച്ചുകള്‍. ഏപ്രിലില്‍ തറക്കല്ലിട്ട് നിര്‍മാണം പുരോഗമിക്കുന്ന അബുദാബിയിലെ ആദ്യ ക്ഷേത്രത്തിനും ലൈസന്‍സ് വിതരണം ചെയ്തു.

Other News in this category



4malayalees Recommends