ആദ്യ ഇമറാത്തി ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ നടത്തുക 16 പരീക്ഷണങ്ങള്‍; പ്രതീക്ഷയോടെ യുഎഇ

ആദ്യ ഇമറാത്തി ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ നടത്തുക 16 പരീക്ഷണങ്ങള്‍;  പ്രതീക്ഷയോടെ യുഎഇ

ആദ്യ ഇമറാത്തി ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ നടത്തുക 16 പരീക്ഷണങ്ങള്‍. അടുത്ത മാസം മൂന്ന് വരെ ഹസ്സ സ്‌പേസ് സ്റ്റേഷനില്‍ ഗവേഷണങ്ങളുമായി തുടരും. സെപ്റ്റംബര്‍ 26 ബഹിരാകാശ പരീക്ഷണങ്ങളിലെ ശാസ്ത്രം, സ്പേസ് അമെച്വര്‍ റേഡിയോ (എച്ച്.എ.എം) സെഷന്‍ നടത്തുന്ന അദ്ദേഹം ഒക്ടോബര്‍ 2: ബഹിരാകാശ പരീക്ഷണങ്ങളിലെ ശാസ്ത്രം മനസിലാക്കിയ ശേഷം, മടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ചെയ്യും.


ഹസ്സയെയും റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോഷ്‌ക, യുഎസിലെ ജെസീക്ക മീര്‍ എന്നിവരെയും വഹിച്ച സോയുസ് എംഎസ്-15

പേടകം പുറപ്പെട്ട് ആറ് മണിക്കൂറിന് ശേഷം യുഎഇ സമയം രാത്രി 11.42ന് രാജ്യാന്തര ബഹിരാകാശ നിലയ (ഐഎസ്എസ്)ത്തില്‍ എത്തിച്ചേര്‍ന്നത്. പ്രതീക്ഷിച്ചതിലും മൂന്ന് മിനിറ്റ് നേരത്തെ പേടകം എത്തിച്ചേര്‍ന്നതായി അധികൃതര്‍ പറഞ്ഞു. ഞങ്ങള്‍ സുരക്ഷിതരായി എത്തിച്ചേര്‍ന്നു, ദൈവത്തിന് നന്ദി. യുഎഇയിലെ എല്ലാവര്‍ക്കും സ്‌നേഹാന്വേഷണം..ഗ്രൗണ്ട് ടീം ബന്ധപ്പെട്ടപ്പോള്‍ ബഹിരാകാശത്ത് നിന്ന് ഹസ്സ പറഞ്ഞു.

കസാഖിസ്താനിലെ ബേക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നായിരുന്നു യു.എ.ഇയുടെ ചരിത്ര കുതിപ്പ്. മുഴുവന്‍ അറബ് യുവതക്കുമുള്ള സന്ദേശമാണ് ഹസ്സയുടെ നേട്ടമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം ട്വീറ്റ് ചെയ്തു. മറ്റുള്ളവര്‍ക്കൊപ്പം മുന്നോട്ട് കുതിക്കാന്‍ ഇനി നമുക്കും മുന്നോട്ട് കുതിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.

Other News in this category



4malayalees Recommends