യുഎഇയുടെ ചരിത്ര നേട്ടം ഷെയ്ഖ് മുഹമ്മദ് വീക്ഷിച്ചത് സൈക്കിള്‍ സവാരിക്കിടെ; വൈറലായി വീഡിയോ

യുഎഇയുടെ ചരിത്ര നേട്ടം ഷെയ്ഖ് മുഹമ്മദ് വീക്ഷിച്ചത് സൈക്കിള്‍ സവാരിക്കിടെ; വൈറലായി വീഡിയോ

യുഎഇ ചരിത്രത്തിലേക്ക് കുതിച്ചപ്പോള്‍ രാജ്യം മുഴുവന്‍ പ്രാര്‍ഥനയോടെ നിന്നു; ഭരണാധികാരികളും. രാജ്യത്തിന്റെ അഭിമാനം ആകാശത്തിനും അപ്പുറത്തേക്കുയര്‍ത്തി ആദ്യമായൊരു എമിറാത്തി, ബഹിരാകാശത്ത് കാലുകുത്തി. കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് വൈകുന്നേരം 5.57 ഹസ്സ അല്‍ മന്‍സൂരി ഉള്‍പ്പെടെ മൂന്ന് യാത്രികരുമായി സോയുസ് എം.എസ് 12 പേടകം യാത്ര തിരിച്ചത്. യുഎഇയിലെ സ്വദേശികളും വിദേശികളും മുതല്‍ ഭരണാധികാരികള്‍ വരെ കാത്തിരുന്ന നിമിഷമായിരുന്നു ഇന്നലത്തേത്.


യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എവിടെ നിന്നാണ് അത് വീക്ഷിച്ചത് എന്നറിയാന്‍ എല്ലാവരും ആകാംക്ഷയിലായിരുന്നു. മരുഭൂമിയിലെ സൈക്ലിങ് ട്രാക്കില്‍ സൈക്കിളോട്ടം നിര്‍ത്തി അദ്ദേഹം തന്റെ മൊബൈല്‍ ഫോണിലൂടെ അഭിമാന നിമിഷങ്ങള്‍ ആസ്വദിക്കുന്ന വിഡിയോ ഒടുവില്‍ പുറത്തുവന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട വിഡിയോ വൈറലാവുകയും 10 മണിക്കൂറിനുള്ളില്‍ 460,000 പേര്‍ കാണുകയും ചെയ്തു.

രാഷ്ട്രപിതാവായ ശൈഖ് സായിദിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായെന്നായിരുന്നു ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചത്.

Other News in this category



4malayalees Recommends