സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമാക്കാന്‍ ഒരുങ്ങി യുഎഇ; നടപടിക്രമങ്ങള്‍ ശക്തമാക്കാന്‍ മന്ത്രിസഭ തീരുമാനം; അടുത്ത മൂന്ന് വര്‍ഷത്തിനകം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നീക്കം

സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമാക്കാന്‍ ഒരുങ്ങി യുഎഇ; നടപടിക്രമങ്ങള്‍ ശക്തമാക്കാന്‍ മന്ത്രിസഭ തീരുമാനം; അടുത്ത മൂന്ന് വര്‍ഷത്തിനകം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നീക്കം

യുഎഇയും സ്വദേശിവല്‍ക്കരണത്തിന്റെ പാതയിലേക്ക്. നടപടിക്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 10 തീരുമാനങ്ങളാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷനായ മന്ത്രിസഭ യോഗം പത്ത് തീരുമാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


ബാങ്കുകള്‍, വ്യോമ മേഖല, ഇത്തിസാലാത്ത്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് പ്രഥമ തീരുമാനം. കൂടാതെ 18000 സ്വദേശി പൗരന്മാരെ തൊഴിലിനു പ്രാപ്തമാക്കുന്ന പരിശീലനങ്ങള്‍ക്കായി 30 കോടി ദിര്‍ഹമിന്റെ ഫണ്ടിനു അംഗീകാരവും നല്‍കി.

അടുത്ത മൂന്ന് വര്‍ഷം കൊണ്ട് സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാണ് യുഎഇ ക്യാബിനറ്റ് തീരുമാനിച്ചത്. സ്വദേശിവല്‍ക്കരണം സജീവമായി നിലനില്‍ക്കുമെന്നും ഫെഡറല്‍ സര്‍ക്കാര്‍ അതു പിന്തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പ്രാദേശിക സ്ഥാപനങ്ങള്‍ അതു ക്രമപ്പെടുത്തുകയും നിയമ, നയ, സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്യും.

Other News in this category



4malayalees Recommends