ലോകത്തെ ഏറ്റവും നീളമുള്ള തൂക്കുപാലം ദുബായിലെ വണ്‍ സാബീല്‍ കെട്ടിടങ്ങളെ ബന്ധിപ്പിച്ച് അടുത്ത വര്‍ഷം നിര്‍മിക്കും; ദ് ലിങ്കിന് 230 മീറ്റര്‍ നീളമുള്ള പാലത്തിന് 8000 ടണ്‍ഭാരവും

ലോകത്തെ ഏറ്റവും നീളമുള്ള തൂക്കുപാലം ദുബായിലെ വണ്‍ സാബീല്‍ കെട്ടിടങ്ങളെ ബന്ധിപ്പിച്ച് അടുത്ത വര്‍ഷം നിര്‍മിക്കും;  ദ് ലിങ്കിന്  230 മീറ്റര്‍ നീളമുള്ള പാലത്തിന് 8000 ടണ്‍ഭാരവും

ലോകത്തെ ഏറ്റവും നീളമുള്ള തൂക്കുപാലം, ദ് ലിങ്ക് , ദുബായിലെ വണ്‍ സാബീല്‍ കെട്ടിടങ്ങളെ ബന്ധിപ്പിച്ച് അടുത്ത വര്‍ഷം നിര്‍മിക്കും. 230 മീറ്റര്‍ നീളമുള്ള പാലത്തിന് 8000 ടണ്‍ഭാരമുണ്ടാവും. ഈഫല്‍ ടവറിനു തുല്യഭാരമാണിത്.


ജാപ്പനീസ് വാസ്തുവിദ്യാ സ്ഥാപനമായ നിക്കെന്‍ സീക്കിയാണ് നിര്‍മിക്കുന്നത്. രണ്ടു കൂറ്റന്‍ കെട്ടിടങ്ങളെ ബന്ധിപ്പിച്ച് നൂറു മീറ്റര്‍ ഉയരത്തില്‍ ഏറ്റവും തിരക്കേറിയ ഹൈവേയ്ക്കു കുറുകെ പാലം നിര്‍മിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണെന്ന് നീക്കെന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഫാദി ജാബ്രി അറിയിച്ചു. പല ഭാഗങ്ങളായി നിര്‍മിക്കുന്ന തൂക്കു പാലം ഇവിടെ ഉയര്‍ത്തി സ്ഥാപിക്കും. ആ കാഴ്ച തന്നെ വിസ്മയകരമാകുമെന്നും അതോടെ വണ്‍ സബീല്‍ ദുബായിയുടെ പ്രധാന കവാടവും ആകര്‍ഷണം ആകുമെന്നും അദ്ദേഹം പറഞ്ഞു.

താമസത്തിനുള്ള കെട്ടിട സമുച്ചയം, പഞ്ചനക്ഷത്ര ഹോട്ടല്‍, വ്യാപാര കേന്ദ്രം എന്നിവയെല്ലാമുള്ള കൂറ്റന്‍ കെട്ടിടമാകും വണ്‍ സാബീലെന്നും അദ്ദേഹം വ്യക്തമാക്കി. നിക്കന്‍, ഇത്ര ദുബായ് എന്നിവര്‍ ചേര്‍ന്നാണ് കെട്ടിട സമുച്ചയം നിര്‍മിക്കുന്നത്.

Other News in this category



4malayalees Recommends