മഹിളാ മോര്‍ച്ച പ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റിനെതിരെ കേസെടുത്തു

മഹിളാ മോര്‍ച്ച പ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റിനെതിരെ കേസെടുത്തു

പാര്‍ട്ടി പ്രവര്‍ത്തകക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ ബുധാനയിലാണ് സംഭവം.


ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് ആശിഷ് ജെയിനിനെതിരെയാണ് കേസ്. മഹിളാ മോര്‍ച്ച പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ കുശാല്‍ പാല്‍ സിങ് പറഞ്ഞു.

വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ച് കയറല്‍, ക്രമസമാധാനം തകര്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

Other News in this category4malayalees Recommends