സോഷ്യല്‍ മീഡിയയിലൂടെ മുന്‍ ഭാര്യയെ ഈ കുരങ്ങ് പോയി തുലയട്ടെ എന്നു പരിഹസിച്ച യുവാവിന് എട്ടിന്റെ പണി കിട്ടി ; 20000 ദിര്‍ഹം പിഴ

സോഷ്യല്‍ മീഡിയയിലൂടെ മുന്‍ ഭാര്യയെ ഈ കുരങ്ങ് പോയി തുലയട്ടെ എന്നു പരിഹസിച്ച യുവാവിന് എട്ടിന്റെ പണി കിട്ടി ; 20000 ദിര്‍ഹം പിഴ
സോഷ്യല്‍ മീഡിയയിലൂടെ മുന്‍ ഭാര്യയെ പരിഹസിച്ച യുവാവിന് 20000 ദിര്‍ഹം പിഴ ചുമത്തി യുഎഇ കോടതി. മൂന്ന് മാസം മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വരികളിലാണ് ഇയാള്‍ മുന്‍ ഭാര്യയെ കുരങ്ങിനോട് ഉപമിച്ചത്. അബുദാബിയിലെ കോടതിയാണ് ഇയാള്‍ക്ക് പിഴ വിധിച്ചത്.

'ഒടുവില്‍ ഞാന്‍ രക്ഷപ്പെട്ടു. ഈ കുരങ്ങ് പോയി തുലയട്ടെ'' ഇതായിരുന്നു യുവാവിന്റെ പോസ്റ്റ്. തന്നെ പരിഹസിക്കാനും അപമാനിക്കാനുമാണ് ഇയാള്‍ പോസ്റ്റിട്ടതെന്ന് ആരോപിച്ചാണ് മുന്‍ ഭാര്യ പരാതി നല്‍കിയത്.

ഇത്തരത്തിലുള്ള മോശം സന്ദേശങ്ങള്‍ അയാള്‍ തന്റെ വാട്‌സാപ്പിലേക്കും നിരന്തരം അയച്ചിരുന്നതായി സ്ത്രീ കോടതിയില്‍ പറഞ്ഞു. തന്റെ ചില വീഡിയോകളും ഇയാള്‍ വിവാഹമോചനത്തിന് ശേഷം വാട്‌സാപ്പില്‍ അയച്ചതായി യുവതി പരാതിപ്പെടുന്നു.

അതേസമയം, താന്‍ മുന്‍ ഭാര്യക്ക് മോശം സന്ദേശങ്ങളൊന്നും അയച്ചിട്ടില്ലെന്ന് പ്രതി അവകാശപ്പെട്ടു. എന്നാല്‍ വാട്‌സാപ് സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. പിഴയ്ക്ക് പുറമെ ഇയാളുടെ മൊബൈല്‍ പോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

വിധി ചോദ്യം ചെയ്ത് യുവാവ് അബുദാബി സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ പരമോന്നത കോടതി കീഴ്‌ക്കോടതി വിധി ശരിവെച്ച് പിഴയും അഭിഭാഷക ഫീസും ഈടാക്കാന്‍ ഉത്തരവിട്ടു.

Other News in this category



4malayalees Recommends