ഓസ്‌ട്രേലിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ നിന്നുള്ള പുക ഭൂമിയുടെ അന്തരീക്ഷത്തിലെ രണ്ടാമത്തെ പ്രധാന പാളിയായ 'സ്ട്രാറ്റോസ്ഫിയറിലെത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നാസ

ഓസ്‌ട്രേലിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ നിന്നുള്ള പുക ഭൂമിയുടെ അന്തരീക്ഷത്തിലെ രണ്ടാമത്തെ പ്രധാന പാളിയായ 'സ്ട്രാറ്റോസ്ഫിയറിലെത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നാസ

ഓസ്‌ട്രേലിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ നിന്നുള്ള പുക ലോകമെമ്പാടും ഒരു മുഴുവന്‍ പരിഭ്രമണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നാസയുടെ വെളിപ്പെടുത്തല്‍. പരിഭ്രമണം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടുമത് ഉത്പാദിപ്പിച്ച രാജ്യത്തിന് മുകളിലൂടെ ആകാശത്തേക്ക് മടങ്ങിവരുമെന്നും നാസ വ്യക്തമാക്കി. ഭൂമിയുടെ അന്തരീക്ഷത്തിലെ രണ്ടാമത്തെ പ്രധാന പാളിയായ 'സ്ട്രാറ്റോസ്ഫിയറില്‍' ഈ പുക എത്തിയെന്നും എത്തിയെന്നും നാസയുടെ വെളിപ്പെടുത്തുന്നു.

കാട്ടുതീയുടെ പാതയുള്‍പ്പടെ വ്യക്തമാക്കിക്കൊണ്ടുള്ള പ്രസ്താവനയില്‍ പുക പകുതി ദൂരം സഞ്ചരിച്ചതായും വ്യക്തമാക്കുന്നുണ്ട്.

ജനുവരി എട്ടോടെ പുക തെക്കേ അമേരിക്കയിലെത്തിയിരുന്നു. ചില പ്രദേശങ്ങളില്‍ ആകാശം മങ്ങിയതായി മാറുകയും വര്‍ണ്ണാഭമായ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും കാരണമാവുകയും ചെയ്തുവെന്ന് ബഹിരാകാശ ഏജന്‍സി അറിയിച്ചു.

Other News in this category

4malayalees Recommends