മെല്‍ബണിനും സിഡ്‌നിക്കുമിടയില്‍ യാത്ര ചെയ്യാന്‍ ക്വാന്റാസില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഓസ്‌ട്രേലിയയിലെ ഏറ്റവും മോശം എയര്‍ലൈനായി ക്വാന്റാസിനെ തെരഞ്ഞെടുത്തു; വിലയിരുത്തല്‍ സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍

ഓസ്‌ട്രേലിയയിലെ ഏറ്റവും മോശം എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ട് ക്വാന്റാസ്. സര്‍വീസുകള്‍ റദ്ദ് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ടാണ് വിലയിരുത്തല്‍. മെല്‍ബണിനും സിഡ്‌നിക്കുമിടയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള 10 ഫ്‌ളൈറ്റുകളില്‍ ഒന്ന് ക്വാന്റാസ് റദ്ധ് ചെയ്യുന്നുണ്ട്. നവംബര്‍ മുതല്‍ ഉള്ള ആറ് മാസത്തെ കണക്കാണിത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റീജിയണല്‍ ഇക്കണോമിക്‌സാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഈ റൂട്ടില്‍ 9.5 ശതമാനം വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയായിട്ടുണ്ട് റദ്ദാക്കപ്പെടുന്ന ഫ്‌ളൈറ്റുകളുടെ എണ്ണം.

കാന്‍സലേഷനുകള്‍ ഉണ്ടെങ്കിലും ഏറെ തിരക്കുള്ള റൂട്ടായതിനാല്‍ത്തന്നെ 15-30 മിനിറ്റുകള്‍ക്കുള്ളില്‍ യാത്രക്കാര്‍ക്ക് മറ്റ് ഫ്‌ളൈറ്റുകള്‍ അറേഞ്ച് ചെയ്ത് നല്‍കാന്‍ സാധിക്കാറുണ്ടെന്ന് ക്വാന്റാസ് വിശദീകരിച്ചു. സിഡ്‌നി - മെല്‍ബണ്‍ റൂട്ടില്‍ 46 റിട്ടേണ്‍ ഫ്‌ളൈറ്റുകളാണ് കമ്പനി നടത്തുന്നത്. എന്നിരുന്നാലും കാന്‍സലേഷന്‍ നിരക്കുകള്‍ വളരെ കൂടുതലാണ്.

Other News in this category

4malayalees Recommends