ഇടിമിന്നലോട് കൂടിയ കനത്ത മഴയും വെള്ളപ്പൊക്കവും ഓസ്‌ട്രേലിയയെ വലച്ചേക്കും; ഭീമന്‍ ആലിപ്പഴങ്ങള്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; കാട്ടുതീക്ക് പിന്നാലെ ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത് മറ്റൊരു ദുരന്തമോ?

ഇടിമിന്നലോട് കൂടിയ കനത്ത മഴയും വെള്ളപ്പൊക്കവും ഓസ്‌ട്രേലിയയെ വലച്ചേക്കും; ഭീമന്‍ ആലിപ്പഴങ്ങള്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; കാട്ടുതീക്ക് പിന്നാലെ ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത് മറ്റൊരു ദുരന്തമോ?

ഇടിമിന്നലോട് കൂടിയ കനത്ത മഴയും വെള്ളപ്പൊക്കവും ഓസ്‌ട്രേലിയയെ വലച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാട്ടുതീ നാശംവിതച്ച സൗത്ത് വെയില്‍സിലും വിക്ടോറിയയിലും ഈ ആഴ്ചതന്നെ മഴ പെയ്യുമെന്നാണ് പ്രവചനം.ഭീമന്‍ ആലിപ്പഴങ്ങള്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.


എന്‍എസ്ഡബ്ല്യു, വിക്ടോറിയ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പടെ രാജ്യത്താകമാനം 10 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.സ്‌നോവി വാലിയിലും വടക്കന്‍ വിക്ടോറിയയിലും 25 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നും പ്രതീക്ഷിക്കുന്നു. കാട്ടുതീ ഇനിയും കെട്ടടങ്ങാത്ത പ്രദേശങ്ങളാണിവ.

വിക്ടോറിയയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഇടിയോട് കൂടിയായിരുന്നു മഴ. സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളില്‍ 50 മുതല്‍ 77 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചു. ന്യൂ സൗത്ത് വെയില്‍സില്‍ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ തുടര്‍ച്ചയായി കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കാട്ടുതീ നാശം വിതച്ച സൗത്ത് കോസ്റ്റിലും സതേണ്‍ ടേബിള്‍ലാന്റ്സിലും വരും ദിവസങ്ങളില്‍ 30 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കാട്ടുതീ ഇപ്പോഴും കത്തുന്നുണ്ട്. ഇവരും ദിവസങ്ങളില്‍ പെയ്യുന്ന മഴ ഇതിന് ആശ്വാസം നല്‍കുമെന്ന പ്രതീക്ഷയിലാണ് ന്യൂ സൗത്ത് വെയില്‍സ് റൂറല്‍ ഫയര്‍ സര്‍വീസ്. അതിനിടെയാണ് പുതിയ മുന്നറിയിപ്പ്‌

Other News in this category



4malayalees Recommends