കനേഡിയന്‍ പെര്‍മെനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിന് വേണ്ടി 284 ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റുകളെ ക്ഷണിച്ച് ബ്രിട്ടീഷ് കൊളമ്പിയ; ഇന്‍വിറ്റീഷനുകള്‍ അയച്ചത് എക്‌സ്പ്രസ് എന്‍ട്രി ബിസി, സ്‌കില്‍ ഇമിഗ്രേഷന്‍ വിഭാഗങ്ങളില്‍

കനേഡിയന്‍ പെര്‍മെനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിന് വേണ്ടി 284 ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റുകളെ ക്ഷണിച്ച് ബ്രിട്ടീഷ് കൊളമ്പിയ. എക്‌സ്പ്രസ് എന്‍ട്രി ബിസി, സ്‌കില്‍ ഇമിഗ്രേഷന്‍ വിഭാഗങ്ങളിലുള്ള കാന്‍ഡിഡേറ്റുകള്‍ക്കായാണ് ബ്രിട്ടീഷ് കൊളമ്പിയ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (ബിസി പിഎന്‍പി) ഇന്‍വിറ്റേഷനുകള്‍ പുറപ്പെടുവിച്ചത്. പ്രൊവിന്‍സില്‍ ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള സ്‌കില്‍ഡ് - സെമിസ്‌കില്‍ഡ് വര്‍ക്കേസിനായാണ് സ്‌കില്‍ഡ് ഇമിഗ്രേഷന്‍ കാറ്റഗറി എന്ന വിഭാഗം. ഈ പുതിയ ഡ്രോയില്‍ വേണ്ട മിനിമം സ്‌കോര് 85നും 110നും ഇടയിലാണ്. ബിസി പിഎന്‍പി എല്ലാ ആഴ്ചകളിലും ഇന്‍വിറ്റിഷനുകള്‍ പുറപ്പെടുവിക്കുന്നുണ്ട്. 2020ല്‍ ഇതുവരെ ഇവര്‍ 585 ഇന്‍വിറ്റിഷനുകള്‍ എക്‌സ്പ്രസ് എന്‍ട്രി ബിസി സ്‌കില്‍ഡ് ഇമിഗ്രേഷന്‍ വിഭാഗങ്ങളിലായി പുറപ്പെടുവിച്ചു കഴിഞ്ഞു.

അതേസമയം, എന്റര്‍പ്രണ്വര്‍ ഇമിഗ്രേഷന്‍ ബേസ് കാറ്റഗറിയില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ജനുവരി 29നാണ് ഈ മാറ്റങ്ങള്‍ നിലവില്‍ വന്നത്. നിലവില്‍ തന്നെ പ്രൊസസിംഗിലുള്ള അപേക്ഷകള്‍ക്ക് ഈ മാറ്റങ്ങള്‍ ബാധകമല്ല. ഈ കാന്‍ഡിഡേറ്റുകള്‍ക്ക് ഭാഷാ പരമായ ജ്ഞാനം ആവശ്യമാണ്. അതുപോലെ തന്നെ പ്രധാന ജീവനക്കാരെ ഉള്‍പ്പെടുത്താനും സാധിക്കില്ല.

Other News in this category

4malayalees Recommends