കൊറോണ വൈറസ് ഭീതി; അഡലെയ്ഡില്‍ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള ഒരേയൊരു വിമാന സര്‍വീസ് സസ്‌പെന്‍ഡ് ചെയ്ത് ചൈന സൗത്തേണ്‍ എയര്‍ലൈന്‍സ്; ജൂണ്‍ മാസം പകുതി വരെ ഈ റൂട്ടിലുള്ള തങ്ങളുടെ സര്‍വീസുകളെല്ലാം നിര്‍ത്തുന്നതായി കമ്പനി

കൊറോണ വൈറസ് ഭീതി; അഡലെയ്ഡില്‍ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള ഒരേയൊരു വിമാന സര്‍വീസ് സസ്‌പെന്‍ഡ് ചെയ്ത് ചൈന സൗത്തേണ്‍ എയര്‍ലൈന്‍സ്; ജൂണ്‍ മാസം പകുതി വരെ ഈ റൂട്ടിലുള്ള തങ്ങളുടെ സര്‍വീസുകളെല്ലാം നിര്‍ത്തുന്നതായി കമ്പനി

അഡലെയ്ഡില്‍ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള ഒരേയൊരു വിമാന സര്‍വീസ് സസ്‌പെന്‍ഡ് ചെയ്ത് ചൈന സൗത്തേണ്‍ എയര്‍ലൈന്‍സ്. കൊറോണ വൈറസ് ഭീതി പടരുന്ന സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തലാക്കിയത്. ജൂണ്‍ മാസം പകുതി വരെയെങ്കിലും ഗ്വാംഗ്ഷൗവിനും അഡലെയ്ഡിനുമിടയിലുള്ള തങ്ങളുടെ എല്ലാ സര്‍വീസുകളും നിര്‍ത്തിവെക്കുമെന്ന് കമ്പനി വ്യക്തമാക്കി. രണ്ട് നഗരങ്ങളെയും ബന്ധിപ്പിച്ച് പ്രതിവാരം അഞ്ച് സര്‍വീസുകളാണ് കമ്പനി ഓപ്പറേറ്റ് ചെയ്യുന്നത്. ഈ ഫ്‌ളൈര്‌റുകളെല്ലാം തന്നെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തലാക്കി.


സൗത്ത് ഓസ്‌ട്രേലിയയുടെ തലസ്ഥാനത്തെയും ചൈനയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരേയൊരു സര്‍വീസായിരുന്നു ഇത്. ഹോങ്കോംഗിലേക്കുള്ള സര്‍വീസുകളും ചൈന സൗത്തേണ്‍ എയര്‍ലൈന്‍ നടത്തുന്നുണ്ട്. നിലവില്‍തന്നെ ദുരിതമനുഭവിക്കുന്ന സ്‌റ്റേറ്റിന്റെ വിനോദ സഞ്ചാരമേഖലയെ തീരുമാനം ബാധിക്കുമോയെന്ന ആശങ്കകള്‍ ഉയരുന്നുണ്ട്. സൗത്തേണ്‍ ഓസ്‌ട്രേലിയയെ ആകെ സര്‍വീസ് റദ്ദ് ചെയ്യാനുള്ള തീരുമാനം ബാധിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.

അതേസമയം, ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1113 ആയി. ചൊവ്വാഴ്ച മാത്രം മരിച്ചത് 97 പേരാണ്. ബുധനാഴ്ച രാവിലെ ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരമാണിത്. അതേസമയം, പുതിയ കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന 'കൊവിഡ്-19' (Covid-19) എന്ന് പേര് നല്‍കി.

Other News in this category



4malayalees Recommends