അതിവേഗം കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യത എ രക്ത ഗ്രൂപ്പുകാര്‍ക്ക്; ഒ രക്തഗ്രൂപ്പുകാര്‍ക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതല്‍; കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിച്ച ചൈനയില്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ ഇങ്ങനെ
എ രക്ത ഗ്രൂപ്പുകാര്‍ക്ക് അതിവേഗം കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യതയുണെന്നും ഒ രക്തഗ്രൂപ്പുകാര്‍ക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്ന് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിച്ച ചൈനയില്‍ നടത്തിയ പഠനം. കൊറോണ ലോകം മുഴുവന്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ചൈനയില്‍ കോവിഡ് 19 ബാധിച്ചവരിലാണ് പഠനം നടത്തിയത്.
ചൈനയിലെ വുഹാനിലും ഷെന്‍ഷെനിലേയും 2000ത്തോളം വരുന്ന രക്തസാമ്പിളുകാണ് ആരോഗ്യ ഗവേഷകര്‍ പഠനം നടത്തിയത്. രക്തഗ്രൂപ്പ് എ ആ രോഗബാധിതരില്‍ മറ്റു രോഗബാധിതരെ അപേക്ഷിച്ച് ഉയര്‍ന്ന തോതിലുള്ള കൊറോണ അണുബാധ കാണിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. രക്തഗ്രൂപ്പ് ഒ ആയവരില്‍ ആകട്ടെ കൊറോണ ലക്ഷണങ്ങള്‍ കുറവാണ്. കോവിഡ് 19 ബാധിച്ച് വുഹാനില്‍ മരിച്ച 206 പേരില്‍ 85 പേരും 'എ' ഗ്രൂപ്പ് രക്തം ഉള്ളവരാണ്. അതായത് മരിച്ചവരില്‍ 63 ശതമാനവും 'എ' ഗ്രൂപ്പുകാര്‍. എന്നാല്‍ ഇത് പ്രാഥമിക പഠനം മാത്രമാണെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആരോഗ്യ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.അതേ സമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി ഉയര്‍ന്നു. 475 പേരാണ് ഇറ്റലിയില്‍ ഒറ്റദിവസം കൊണ്ട് മരിച്ചത്. കൊവിഡ് ബാധിച്ച് ഒരുദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്.