യുഎസില്‍ കോവിഡ്-19 തട്ടിയെടുത്തത് 348 ജീവനുകള്‍; 26,892 പേര്‍ക്ക് കൊറോണ ബാധ; 94 പേര്‍ മരിച്ച വാഷിംഗ്ടണും 76 പേര്‍ മരിച്ച ന്യൂയോര്‍ക്കും മുന്നില്‍; 80 മില്യണ്‍ അമേരിക്കക്കാര്‍ വെര്‍ച്വല്‍ ലോക്ക്ഡൗണില്‍ വീടുകളില്‍; സ്ഥിതിഗതികള്‍ നിയന്ത്രണാതീതം

യുഎസില്‍ കോവിഡ്-19 തട്ടിയെടുത്തത് 348 ജീവനുകള്‍; 26,892 പേര്‍ക്ക് കൊറോണ ബാധ; 94 പേര്‍ മരിച്ച വാഷിംഗ്ടണും 76 പേര്‍ മരിച്ച ന്യൂയോര്‍ക്കും മുന്നില്‍; 80 മില്യണ്‍ അമേരിക്കക്കാര്‍ വെര്‍ച്വല്‍ ലോക്ക്ഡൗണില്‍ വീടുകളില്‍; സ്ഥിതിഗതികള്‍ നിയന്ത്രണാതീതം
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കൊറോണ യുഎസില്‍ 26,892 പേര്‍ക്ക് കൊറോണ ബാധിച്ചുവെന്നും 348 പേര്‍ മരിച്ചുവെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. കോവിഡ്-19 അനുദിനം ഉയര്‍ത്തുന്ന ഭീഷണി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ 80 മില്യണ്‍ അമേരിക്കക്കാര്‍ വെര്‍ച്വല്‍ ലോക്ക്ഡൗണിലായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. യുഎസില്‍ സ്‌റ്റേ അറ്റ് ഹോം ഉത്തരവ് പുറത്തിറക്കിയ സ്റ്റേറ്റുകളുടെ ലിസ്റ്റിലേക്ക് ന്യൂ ജഴ്‌സിയും അണി ചേര്‍ന്നതോടെയാണ് ഇത്തരത്തില്‍ വീട്ടില്‍ അടച്ചിരിക്കുന്നവരുടെ എണ്ണം രാജ്യത്ത് കുതിച്ചുയര്‍ന്നിരിക്കുന്നത്.

മഹാമാരിയെ പിടിച്ച് കെട്ടുന്നതിനായി ആളുകള്‍ മറ്റുള്ളവരില്‍ നിന്നും അകന്ന് നില്‍ക്കുന്നുവെന്ന് ഉറപ്പിക്കാനാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ന്യൂ ജഴ്‌സി ഗവര്‍ണറായ ഫില്‍ മര്‍ഫി വിശദീകരിച്ചിരിക്കുന്നത്.ഇതിനിടെ കോവിഡ്-19 രോഗബാധാ ഭീഷണിയില്‍ നിന്നും യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഭാര്യ കാരെന്‍ പെന്‍സും മുക്തരായെന്നും റിപ്പോര്‍ട്ടുണ്ട്. പെന്‍സിന്റെ സ്റ്റാഫുകളില്‍ ഒരാള്‍ക്ക് കൊറോണയുണ്ടെന്ന പോസിറ്റീവ് ഫലം പുറത്ത് വന്നതിനെ തുടര്‍ന്നായിരുന്നു പെന്‍സിനെയും ഭാര്യയെയും കോവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. ഇരുവരുടെയും ഫലം നെഗറ്റീവാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഇതില്‍ 94 പേര്‍ മരിച്ച വാഷിംഗ്ടണ്‍ ആണ് മരണത്തില്‍ മുന്നിലുളളത്.മൊത്തം ഇവിടെ 1793 പേര്‍ക്ക് രോഗബാധയുണ്ടായതില്‍ 124 പേര്‍ രോഗമുക്തമരായതിനാല്‍ നിലവില്‍ ഇവിടെ 1575 സജീവമായ കേസുകളാണുള്ളത്.മരണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ന്യൂയോര്‍ക്കില്‍ 76 പേരാണ് മരിച്ചത്. ഇവിടെ 12,248 സജീവമായ കേസുകളാണുള്ളത്. 28 പേര്‍ക്ക് മരണം സംഭവിച്ച കാലിഫോര്‍ണിയ മൂന്നാം സ്ഥാനത്താണ്. ഇവിടെ 1519 പേര്‍ക്ക് രോഗം ബാധിച്ചെങ്കിലും ആറ് പേര്‍ക്ക് സുഖമായിട്ടുണ്ട്. നിലവില്‍ ഇിടെ 1485 സക്രിയമായ കേസുകളാണുള്ളത്.

ജോര്‍ജിയയിലും ലൂസിയാനയിലും 20 പേര്‍ വീതമാണ് മരിച്ചത്. ന്യൂജഴ്‌സിയില്‍ 16ഉം ഫ്‌ലോറിഡയില്‍ 13ഉം മിച്ചിഗനില്‍ എട്ടും പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്.ഇല്ലിനോയിസിലും കൊളറാഡോയിലും ആറ് പേര്‍ വീതം കൊറോണക്കിരയായി ജീവന്‍ നഷ്ടപ്പെട്ടു.ടെക്‌സാസിലും കണക്ടിക്കട്ടിലും അഞ്ച് പേര്‍ വീതവും വിസ്‌കോന്‍സിന്‍, ഒറിഗോന്‍, ഇന്ത്യാന,എന്നീ സ്‌റ്റേറ്റുകളില്‍ നാല് പേര്‍ വീതവുമാണ് കൊറോണ ബാധിച്ച് മരിച്ചത്.ഓഹിയോ,സൗത്ത് കരോലിന,മേരിലാന്‍ഡ്,വെര്‍ജീനിയ,എന്നിവിടങ്ങളില്‍ മൂന്ന് വീതം പേരാണ് മരിച്ചത്.പെന്‍സില്‍വാനിയ, നെവേദ,കന്‍സാസ്, വെര്‍മൊണ്ട്,എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും ടെന്നസീ,മിസിസിപ്പി,മിന്നെസോട്ട,അരിസോണ,ഓക്ലഹോമ,സൗത്ത് ഡെക്കോട്ട,ഗ്രാന്‍ഡ് പ്രിന്‍സസ് ക്രൂയിസ്, മറ്റിടങ്ങള്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരാണ് മരിച്ചത്.

Other News in this category



4malayalees Recommends