യുഎസില്‍ ആകെ കൊറോണ മരണം 458; മൊത്തം രോഗികളുടെ എണ്ണം35,070; 150 പേര്‍ മരിച്ച ന്യൂയോര്‍ക്ക് മുന്നില്‍; രാജ്യത്തെ കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ ആയിരക്കണക്കിന് എമര്‍ജന്‍സി ബെഡുകള്‍ വാഗ്ദാനം ചെയ്ത് ട്രംപ്

യുഎസില്‍ ആകെ കൊറോണ മരണം 458; മൊത്തം രോഗികളുടെ എണ്ണം35,070; 150 പേര്‍ മരിച്ച ന്യൂയോര്‍ക്ക് മുന്നില്‍; രാജ്യത്തെ കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ ആയിരക്കണക്കിന് എമര്‍ജന്‍സി ബെഡുകള്‍ വാഗ്ദാനം ചെയ്ത് ട്രംപ്
യുഎസില്‍ കൊറോണ മരണങ്ങള്‍ 458 ആയി ഉയര്‍ന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 35,070 ആയാണ് വര്‍ധിച്ചിരിക്കുന്നത്.ഇതുവരെ രോഗം ബാധിച്ചവരില്‍ 178 പേര്‍ക്ക് സുഖപ്രാപ്തിയുണ്ടാവുകയും ചെയ്തിട്ടുണ്ട്.മരണത്തില്‍ ഒന്നാം സ്ഥാനത്തുള്ള ന്യൂയോര്‍ക്കില്‍ 150 പേരാണ് മരിച്ചത്. ഇവിടെ 16,750 സജീവമായ കേസുകളാണുള്ളത്. 95 പേര്‍ മരിച്ച വാഷിംഗ്ടണ്‍ ആണ് മരണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. മൊത്തം ഇവിടെ 1996 പേര്‍ക്ക് രോഗബാധയുണ്ടായതില്‍ 124 പേര്‍ രോഗമുക്തമരായതിനാല്‍ നിലവില്‍ ഇവിടെ 1777 സജീവമായ കേസുകളാണുള്ളത്.

35 പേര്‍ക്ക് മരണം സംഭവിച്ച കാലിഫോര്‍ണിയ മൂന്നാം സ്ഥാനത്താണ്. ഇവിടെ 1802 പേര്‍ക്ക് രോഗം ബാധിച്ചെങ്കിലും ആറ് പേര്‍ക്ക് സുഖമായിട്ടുണ്ട്. നിലവില്‍ ഇവിടെ 1761 സക്രിയമായ കേസുകളാണുള്ളത്.ജോര്‍ജിയയിലും ലൂസിയാനയിലും 20 പേര്‍ വീതമാണ് മരിച്ചത്. ന്യൂജഴ്സിയില്‍ 21ഉം ഫ്ലോറിഡയില്‍ 13ഉം മിച്ചിഗനില്‍ ഒമ്പതും പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്.

ഇല്ലിനോയിസില്‍ ഒമ്പത് പേരും കൊളറാഡോയിലും ആറ് പേരും വീതം കൊറോണക്കിരയായി ജീവന്‍ നഷ്ടപ്പെട്ടു.ടെക്സാസില്‍ ഏഴ് പേരും കണക്ടിക്കട്ടില്‍ എട്ട് പേര്‍ വീതവും വിസ്‌കോന്‍സിന്‍, ഒറിഗോന്‍, ഇന്ത്യാന,എന്നീ സ്റ്റേറ്റുകളില്‍ നാല് പേര്‍ വീതവുമാണ് കൊറോണ ബാധിച്ച് മരിച്ചത്.ഓഹിയോ,സൗത്ത് കരോലിന,മേരിലാന്‍ഡ്,വെര്‍ജീനിയ,എന്നിവിടങ്ങളില്‍ മൂന്ന് വീതം പേരാണ് മരിച്ചത്.പെന്‍സില്‍വാനിയ, നെവേദ,കന്‍സാസ്, വെര്‍മൊണ്ട്,എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും ടെന്നസീ,മിസിസിപ്പി,മിന്നെസോട്ട,അരിസോണ,ഓക്ലഹോമ,സൗത്ത് ഡെക്കോട്ട,ഗ്രാന്‍ഡ് പ്രിന്‍സസ് ക്രൂയിസ്, മറ്റിടങ്ങള്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരാണ് മരിച്ചത്.

ഇത്തരത്തില്‍ രോഗവ്യാപനവും മരണസംഖ്യയും കുതിച്ചുയരുന്നതിനാല്‍ അത്യാവശ്യമായ ഇടങ്ങളിലെല്ലാം എമര്‍ജന്‍സി ബെഡുകള്‍, വിന്യസിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി. അതായത് രാജ്യത്തെ കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടുകളില്‍ ആയിരക്കണക്കിന് എമര്‍ജന്‍സി ബെഡുകള്‍ കൂടുതലായി ലഭ്യമാക്കുമെന്നാണ് ട്രംപ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ലോകമാകമാനം കൊറോണ വൈറസ് ഒരു മഹാവ്യാധിയായി പടര്‍ന്നതിന്റെ പ്രത്യാഘാതം മൂലം നേരത്തെ കൊറോണ കെടുതിയില്‍ നിന്നുള്ള മോചനത്തിനായി ട്രംപ് വാഗ്ദാനംചെയ്തിരുന്ന ഒരു ട്രില്യണ്‍ഡോളര്‍ എക്കണോമിക് റെസ്‌ക്യൂ പാക്കേജ് നല്‍കാന്‍ സാധിക്കില്ലെന്നുറപ്പായിട്ടുണ്ട്.








Other News in this category



4malayalees Recommends