കൊവിഡ് -19 മഹാമാരി പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി പൊതുഗതാഗതം യുഎഇ താല്‍ക്കാലികമായി നിര്‍ത്തി വെക്കാനൊരുങ്ങുന്നു; ദുബായ് മെട്രോ, ബസ് തുടങ്ങിയ പൊതുഗതാഗത സേവനങ്ങള്‍ വ്യാഴാഴ്ച രാത്രി എട്ടു മുതല്‍ ലഭ്യമാകില്ല

കൊവിഡ് -19 മഹാമാരി പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി പൊതുഗതാഗതം യുഎഇ താല്‍ക്കാലികമായി നിര്‍ത്തി വെക്കാനൊരുങ്ങുന്നു; ദുബായ് മെട്രോ, ബസ് തുടങ്ങിയ പൊതുഗതാഗത സേവനങ്ങള്‍ വ്യാഴാഴ്ച രാത്രി എട്ടു മുതല്‍ ലഭ്യമാകില്ല

കൊവിഡ് -19 മഹാമാരി പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി പൊതുഗതാഗതം യുഎഇ താല്‍ക്കാലികമായി നിര്‍ത്തി വെക്കാനൊരുങ്ങുന്നു . ദുബായ് മെട്രോ, ബസ് തുടങ്ങിയ പൊതുഗതാഗത സേവനങ്ങള്‍ വ്യാഴാഴ്ച രാത്രി എട്ടു മുതല്‍ ഞായറാഴ്ച രാവിലെ ആറു വരെ ലഭ്യമാകില്ല. മെട്രോ സ്റ്റേഷനുകള്‍, ബസുകള്‍ തുടങ്ങിയവ അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം ഭക്ഷണശാലകള്‍, ഗ്രോസറി, സൂപ്പര്‍മാര്‍ക്കറ്റ്, ഫാര്‍മസി എന്നിവയുടെ പ്രവര്‍ത്തനത്തിനു തടസമുണ്ടാകില്ല. ഭക്ഷണം, മരുന്ന്, അത്യാവശ്യ ജോലികള്‍ എന്നീ ആവശ്യങ്ങള്‍ക്കല്ലാതെ ജനം പുറത്തേക്കിറങ്ങരുതെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.


രാജ്യത്ത് 85 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. യു.എ.ഇ ആരോഗ്യമേഖലയുടെ വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി നടത്തിയ മാധ്യമസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിച്ചവരുടെ എണ്ണം 333 ആയി. പുതിയ കേസുകളില്‍ 7 യു.എ.ഇ പൗരന്മാരും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് 7 പേര്‍ ആശുപത്രി വിട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ ഭേദപ്പെട്ട കേസുകളുടെ എണ്ണം 52 ആയി. കൊറോണ വൈറസിന്റെ 50 പുതിയ കേസുകളും നാല് പേരുടെ ഭേദപ്പെടലും ചൊവ്വാഴ്ച മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

Other News in this category



4malayalees Recommends