കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളെ പിരിച്ചുവിടാനും ശമ്പളം വെട്ടിക്കുറയ്ക്കാനും സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കി; പരസ്പര ധാരണയോടുകൂടി ശമ്പളം കുറയ്ക്കാനും അനുമതി; പ്രവാസികള്‍ പ്രതിസന്ധിയില്‍

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളെ പിരിച്ചുവിടാനും ശമ്പളം വെട്ടിക്കുറയ്ക്കാനും സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കി; പരസ്പര ധാരണയോടുകൂടി ശമ്പളം കുറയ്ക്കാനും അനുമതി; പ്രവാസികള്‍ പ്രതിസന്ധിയില്‍

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളെ പിരിച്ചുവിടാനും ശമ്പളം വെട്ടിക്കുറയ്ക്കാനും സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് യു.എ.ഇ മാനവശേഷി സ്വകാര്യവത്കരണ മന്ത്രാലയം ഉത്തരവിറക്കി. ഉത്തരവനുസരിച്ച് അധികമുള്ള ജീവനക്കാരെ പിരിച്ചുവിടാനോ, പരസ്പര ധാരണയോടുകൂടി ശമ്പളം കുറയ്ക്കാനും കമ്പനികള്‍ക്ക് സാധിക്കും.


കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുന്ന കമ്പനികളെ സഹായിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. അതേസമയം, ജീവനക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതിന് ശേഷമുള്ള തീരുമാനത്തിന് മന്ത്രാലയത്തിന്റെ അനുമതി തേടണമെന്നും ഉത്തരവില്‍ പറയുന്നു. കമ്പനികള്‍ തന്നെ മന്ത്രാലത്തിന്റെ വെബ്സൈറ്റില്‍ പിരിച്ചുവിടുന്ന തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി അവര്‍ക്ക് പുതിയ ജോലി വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കണം.അതേസമയം, ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ അവര്‍ക്ക് പുതിയ ജോലി നേടാനുള്ള സാവകാശം നല്‍കണമെന്നും, പുതിയ ജോലി കിട്ടുന്നതുവരെ താമസസ്ഥലത്ത് തുടരാന്‍ അനുവദിക്കണമെന്നും, കുടിശ്ശികയുള്ള ആനുകൂല്യം ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു. സ്വദേശി ജീവനക്കാര്‍ക്ക് പുതിയ നിയമം ബാധകമല്ല. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ ഇത് സാരമായി ബാധിച്ചേക്കുമെന്നാണ് സൂചന

Other News in this category



4malayalees Recommends