കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു; മരണമടഞ്ഞത് പേരാവൂര്‍ കോളയാട് സ്വദേശി ഹാരിസ്; പനിയും ന്യുമോണിയയും ബാധിച്ച് ചികിത്സ തേടിയ ഹാരിസിന് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം

കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു; മരണമടഞ്ഞത് പേരാവൂര്‍ കോളയാട് സ്വദേശി ഹാരിസ്; പനിയും ന്യുമോണിയയും ബാധിച്ച് ചികിത്സ തേടിയ ഹാരിസിന് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം

കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു. പേരാവൂര്‍ കോളയാട് സ്വദേശി ഹാരിസ് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഇന്ന് പുലര്‍ച്ചെ അജ്മാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. സ്വകാര്യ കമ്പനിയില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്യുകയായിരുന്നു.പനിയും ന്യുമോണിയയും ബാധിച്ചാണ് ഹാരിസ് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസമാണ് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചത്.

യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഇയാള്‍. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 11 ആയി. യുഎഇയില്‍ ഇന്നലെ 294 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, കൊവിഡ് ബാധിതരുടെ എണ്ണം 17 1700 കടന്നു. 1799 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഏഴായിരം കടന്നു.

Other News in this category

4malayalees Recommends