കൊച്ചിയും, കോഴിക്കോടും ഉള്‍പ്പെടെ ഇന്ത്യയിലെ എട്ട് നഗരങ്ങളിലേക്ക് ബുക്കിംഗ് ആരംഭിച്ച് ഫ്‌ലൈ ദുബൈ; ഈ മാസം പതിനഞ്ച് മുതല്‍ യാത്ര ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ; യു.എ.ഇയില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസം

കൊച്ചിയും, കോഴിക്കോടും ഉള്‍പ്പെടെ ഇന്ത്യയിലെ എട്ട് നഗരങ്ങളിലേക്ക് ബുക്കിംഗ് ആരംഭിച്ച് ഫ്‌ലൈ ദുബൈ . ഈ മാസം പതിനഞ്ച് മുതല്‍ യാത്ര ആരംഭിക്കാന്‍ കഴിയുമെന്ന വിധമാണ് വിമാനകമ്പനിയുടെ അറിയിപ്പ്. എന്നാല്‍, ഇന്ത്യയില്‍ ലോക്ഡൗണ്‍ തുടരുമോ, വിമാന വിലക്കുണ്ടാകുമോ, വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഇനിയും വ്യക്തതയില്ല.

യു.എ.ഇയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സ്വദേശത്തേക്ക് എത്തിക്കുന്നതിനാണ് വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നത് എന്ന് അധികൃതര്‍ നേരത്തേ വിശദീകരിച്ചിരുന്നു. ഇന്ത്യ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് പൗരന്‍മാരെ തിരിച്ചയക്കുന്നത് സംബന്ധിച്ച് ഒരു മാര്‍ഗ നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ മീഡിയവണിനോട് വ്യക്തമാക്കി. ബുക്കിങ് ആരംഭിച്ചതോടെ ടിക്കറ്റിന് ആവശ്യക്കാര്‍ ഏറിയിട്ടുമുണ്ട്. മെയ് രണ്ട് വരെ ടിക്കറ്റ് വിറ്റുപോയി എന്നാണ് സൈറ്റില്‍ കാണിക്കുന്നത്. മെയ് രണ്ടിന് കൊച്ചിയിലേക്ക് വണ്‍വേ മാത്രം 1325 ദിര്‍ഹം അഥവാ 27,000 രൂപയിലേറെയാണ് നിരക്ക്. ഇന്ത്യക്ക് പുറമേ പാകിസ്താനിലേക്കും ഫ്‌ലൈ ദുബൈ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

Other News in this category

4malayalees Recommends