യുഎസില്‍ കൊറോണ മരണങ്ങള്‍ 14,797 ആയും രോഗികളുടെ എണ്ണം 435,160 ആയി വര്‍ധിച്ചു; 6268 മരണവും 151,171 രോഗികളുമായി ന്യൂയോര്‍ക്ക് മുന്നില്‍; സംഭരിച്ച 11.7 മില്യണ്‍ എന്‍95 റെസ്പിറേറ്റര്‍ മാസ്‌കുകളടക്കമുള്ള 90 ശതമാനം പിപിഇകളും വിതരണം ചെയ്തു

യുഎസില്‍ കൊറോണ മരണങ്ങള്‍ 14,797 ആയും രോഗികളുടെ എണ്ണം 435,160 ആയി വര്‍ധിച്ചു; 6268 മരണവും 151,171 രോഗികളുമായി ന്യൂയോര്‍ക്ക് മുന്നില്‍; സംഭരിച്ച 11.7 മില്യണ്‍ എന്‍95 റെസ്പിറേറ്റര്‍ മാസ്‌കുകളടക്കമുള്ള 90 ശതമാനം പിപിഇകളും വിതരണം ചെയ്തു
യുഎസില്‍ കൊറോണ മരണങ്ങള്‍ 14,797 ആയും രോഗികളുടെ എണ്ണം 435,160 ആയി വര്‍ധിച്ചുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും യുഎസിന് മോചനം ലഭിച്ചിട്ടില്ല.രോഗത്തില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 22,891 ആണ്.6268 പേര്‍ മരിക്കുകയും 151,171 പേര്‍ രോഗബാധിതരാവുകയും ചെയത ന്യൂയോര്‍ക്ക് തന്നെയാണ് ഏറ്റവും പരിതാപകരമായ അവസ്ഥയിലുള്ളത്.

47,437 രോഗികളും 1504 മരണവുമുണ്ടായിരിക്കുന്ന ന്യൂജഴ്‌സിയാണ് രണ്ടാം സ്ഥാനത്തുള്ളത്. മിച്ചിഗനില്‍ 20,346 രോഗികളും 959 മരണവും കാലിഫോര്‍ണിയയില്‍ 19,063 രോഗികളും 507 മരണവും ലൂസിയാനയില്‍ 17,030 രോഗികളും 652 മരണവും മസാച്ചുസെറ്റ്‌സില്‍ 16,743 രോഗികളും 433 മരണവും പെന്‍സില്‍വാനിയയില്‍ 16,743 രോഗികളും 314 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ സ്‌റ്റേറ്റുകളിലും കൊറോണ ബാധിച്ച് മരണങ്ങളും നിരവധി രോഗികളുമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് സംഭരിച്ചിരിക്കുന്ന 90 ശതമാനം പഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റുകളും്(പിപിഇ) രാജ്യമാകമാനം വിതരണം ചെയ്തുവെന്ന് വെളിപ്പെടുത്തി ഹെല്‍ത്ത് ഹ്യൂമന്‍ സര്‍വീസ് (എച്ച്എച്ച്എസ്) രംഗത്തെത്തിയിടുണ്ട്. ഇത് പ്രകാരം 11.7 മില്യണ്‍ എന്‍95 റെസ്പിറേറ്റര്‍ മാസ്‌കുകളും 7920 വെന്റിലേറ്ററുകളും രാജ്യമാകമാനം വിതരണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന പത്ത് ശതമാനം പിപിഇകള്‍ ഫെഡറല്‍ വര്‍ക്കേര്‍സിനാണ് നീക്കി വച്ചിരിക്കുന്നത്. അതിനാല്‍ ഇത് സ്റ്റേറ്റുകളിലേക്ക് അയച്ചിട്ടില്ല.

Other News in this category



4malayalees Recommends