യുഎസില്‍ കോവിഡ് ബാധിച്ച് 11 ഇന്ത്യക്കാര്‍ മരിച്ചു; രോഗം സ്ഥിരീകരിച്ചത് നാലു സ്ത്രീകളടക്കം 16 പേര്‍ക്ക്; മരിച്ചവരില്‍ പത്തുപേരും ന്യൂയോര്‍ക്കില്‍ താമസിക്കുന്നവര്‍

യുഎസില്‍ കോവിഡ് ബാധിച്ച് 11 ഇന്ത്യക്കാര്‍ മരിച്ചു; രോഗം സ്ഥിരീകരിച്ചത് നാലു സ്ത്രീകളടക്കം 16 പേര്‍ക്ക്; മരിച്ചവരില്‍ പത്തുപേരും ന്യൂയോര്‍ക്കില്‍ താമസിക്കുന്നവര്‍

യുഎസില്‍ കോവിഡ് ബാധിച്ച് 11 ഇന്ത്യക്കാര്‍ മരിച്ചു. നാലു സ്ത്രീകളടക്കം 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചവരില്‍ പത്തുപേരും ന്യൂയോര്‍ക്കില്‍ താമസിക്കുന്നവരാണ്. ഒരാള്‍ ന്യൂ ജേഴ്‌സിയില്‍ നിന്നും. നാലുപേര്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ടാക്‌സി ഡ്രൈവര്‍മാരാണെന്നാണ് വിവരം. കോവിഡ് ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ ഫ്‌ലോറിഡയില്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.


കോവിഡിന്റെ പ്രഭവ കേന്ദ്രമെന്ന് അറിയപ്പെടുന്ന ന്യൂയോര്‍ക്കില്‍ ഇതുവരെ ആറായിരത്തോളം പേര്‍ മരിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. 1,38,000 ആളുകളെ രോഗം ബാധിച്ചിട്ടുണ്ട് ഇവിടെ. രോഗം സ്ഥിരീകരിച്ച 16 പേരില്‍ നാലു പേര്‍ സ്ത്രീകളാണ്. ഇവരില്‍ എട്ടു പേര്‍ ന്യൂയോര്‍ക്കിലും മൂന്നു പേര്‍ ന്യൂ ജേഴ്‌സിയിലും മറ്റുള്ളവര്‍ ടെക്‌സസ്, കലിഫോര്‍ണിയ എന്നിവിടങ്ങളിലും താമസിക്കുന്നവരാണ്. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ത്യന്‍ എംബസി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യന്‍ അമേരിക്കന്‍ ഓര്‍ഗനൈസേഷനും സഹായവുമായി രംഗത്തുണ്ട്.

Other News in this category



4malayalees Recommends