പുകവലിക്കുന്നവര്‍ ജാഗ്രത പാലിക്കുക; പുകവലിക്കാരില്‍ കൊറോണ വൈറസിന് മനുഷ്യശ്വാസ കോശത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്ന് പഠനം; പുതിയ പഠനം പ്രസിദ്ധീകരിച്ചത് യൂറോപ്യന്‍ റെസിപ്പറേറ്ററി ജേണലില്‍

പുകവലിക്കുന്നവര്‍ ജാഗ്രത പാലിക്കുക; പുകവലിക്കാരില്‍ കൊറോണ വൈറസിന് മനുഷ്യശ്വാസ കോശത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്ന് പഠനം; പുതിയ പഠനം പ്രസിദ്ധീകരിച്ചത് യൂറോപ്യന്‍ റെസിപ്പറേറ്ററി ജേണലില്‍

പുകവലിക്കാരില്‍ കൊറോണ വൈറസിന് മനുഷ്യശ്വാസ കോശത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്ന് പഠനം. പുകവലിക്കുന്നവരിലും ഗുരുതരമായ ശ്വാസകോശ രോഗം ഉള്ളവരിലും എ സി ഇ 2 എന്‍സൈമുകള്‍ വളരെ ഉയര്‍ന്ന അളവില്‍ ഉത്പാദിക്കപ്പെടും. ഇത് കൊറോണ വൈറസിന്റെ ശ്വാസകോശ അറകളിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.യൂറോപ്യന്‍ റെസിപ്പറേറ്ററി ജേണലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്. വാന്‍കവര്‍ സെന്റ്പോള്‍ ആശുപത്രിയിലെ റസ്പിറോളജിസ്റ്റ് ജൈനീസ് ലീയുംഗിന്റെ നേതൃത്വത്തിലായിരുന്നു പഠനം.


ഡയബറ്റീസ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരിലും രോഗബാധ ഗുരുതരമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. ചൈനയില്‍ കൊറോണ ബാധിച്ചുള്ള മരണ നിരക്ക് വളരെ കൂടുതലാണ്. ഇതില്‍ പകുതിയോളം പുകവലിക്കാരായിരുന്നു.സ്ത്രീകളുടെ മരണ നിരക്ക് താരതമ്യേന കുറവാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. സിഒപിഡി രോഗികളായ 21 പേരുടേയും അല്ലാത്ത 21 പേരുടേയും സാംപിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ സിഒപിഡി രോഗികളിലും പുകവലിക്കാരിലും എസിഇ-2 എന്‍സൈമിന്റെ നില ഉയര്‍ന്ന തോതിലാണ് കണ്ടെത്തിയത്. സമാനമായ രീതിയിലുള്ള രണ്ടു പഠനങ്ങളുമായി ഒത്തു നോക്കി സ്ഥിരീകരിച്ച ശേഷമാണ് ഗവേഷകര്‍ പഠനം പ്രസിദ്ധീകരിച്ചത്.

Other News in this category



4malayalees Recommends