അമേരിക്കയില്‍ കൊവിഡ് ഏറ്റവും ഭീകരമായ അവസ്ഥയിലേക്ക്; ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് 2000-ലേറെ മരണം; 24 മണിക്കൂറിനിടെ ഒരു രാജ്യത്ത് 2000 ആളുകള്‍ മരിക്കുന്നത് ലോകത്താദ്യമായി; യുഎസില്‍ ആകെ മരണസംഖ്യ 18725 ആയി

അമേരിക്കയില്‍ കൊവിഡ് ഏറ്റവും ഭീകരമായ അവസ്ഥയിലേക്ക്; ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത്  2000-ലേറെ മരണം; 24 മണിക്കൂറിനിടെ ഒരു രാജ്യത്ത് 2000 ആളുകള്‍ മരിക്കുന്നത് ലോകത്താദ്യമായി; യുഎസില്‍ ആകെ മരണസംഖ്യ 18725 ആയി

കൊവിഡ്-19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. രോഗബാധിതര്‍ 16.97 ലക്ഷത്തിലേറെയുമായി. രോഗബാധിതരുടെ എണ്ണവും മരണവും അതിവേഗമാണ് കുതിച്ചുയുരുന്നത്. അമേരിക്കയിലാണ് ഓരോ ദിവസവും റെക്കോര്‍ഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെയിലും ഫ്രാന്‍സിലും ആശങ്കപ്പെടുത്തുന്ന തരത്തിലാണ് മരണനരിക്ക് കുതിച്ചുയരുന്നത്. ഇറ്റലിയിലും സ്‌പെയിനിലും മരണനിരക്കും രോഗികളുടെ എണ്ണവും മുന്‍ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്നതിന്റെ സൂചനയാണ്. യൂറോപ്പില്‍ മറ്റു രാജ്യങ്ങളിലും ഓരോ ദിവസവും മരണനിരക്ക് ഉയരുകയാണ്.


അമേരിക്കയില്‍ കൊവിഡ് ഏറ്റവും ഭീകരമായ അവസ്ഥയിലേക്കെത്തുകയാണ്. ഒറ്റ ദിവസം 2000-ലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്ത്. ലോകത്ത് ആദ്യമായാണ് 24 മണിക്കൂറിനിടെ ഒരു രാജ്യത്ത് 2000 ആളുകള്‍ മരിക്കുന്നത്. ഇതോടെ അമേരിക്കയില്‍ മരണസംഖ്യ 18725 ആയി. മരണസംഖ്യയില്‍ മുന്നിലുള്ള ഇറ്റലിയില്‍ 18849 പേരാണ് മരിച്ചത്. അധികം വൈകാതെ ഇറ്റലിയെ മറികടക്കുന്ന അമേരിക്ക മരണസംഖ്യയിലും ലോകത്ത് ഒന്നാമതെത്തും. രോഗബാധിതരുടെ എണ്ണവും അമേരിക്കയില്‍ കുതിച്ചുയരുകയാണ്. ഒറ്റ ദിവസം 33752 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതുടെ എണ്ണം 502318 ആയി. ലോകത്താകെയുള്ള രോഗബാധിതരില്‍ നാലിലൊന്നും അമേരിക്കയിലാണ്.

Other News in this category



4malayalees Recommends