കോവിഡ്19 നെഗറ്റീവ് ആണെന്നു കണ്ട് ഡിസ്ചാര്‍ജ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ ചിലര്‍ക്കു വീണ്ടും രോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്; ദക്ഷിണ കൊറിയയില്‍ ഇത്തരത്തില്‍ കൊവിഡ് രോഗം ബാധിച്ചത് 91 രോഗികള്‍ക്ക്

കോവിഡ്19 നെഗറ്റീവ് ആണെന്നു കണ്ട് ഡിസ്ചാര്‍ജ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ ചിലര്‍ക്കു വീണ്ടും രോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്; ദക്ഷിണ കൊറിയയില്‍ ഇത്തരത്തില്‍ കൊവിഡ് രോഗം ബാധിച്ചത് 91 രോഗികള്‍ക്ക്

കോവിഡ്-19 നെഗറ്റീവ് ആണെന്നു കണ്ട് ഡിസ്ചാര്‍ജ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ ചിലര്‍ക്കു വീണ്ടും രോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയില്‍ 91 രോഗികള്‍ക്ക് ഇത്തരത്തില്‍ വീണ്ടും കോവിഡ് രോഗം ബാധിച്ചതായി കണ്ടെത്തിയെന്നു വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു.അതേസമയം, ഇവരില്‍ വീണ്ടും രോഗാണു കയറിയതല്ല, ഉള്ളിലുണ്ടായിരുന്ന വൈറസ് വീണ്ടും പ്രവര്‍ത്തനനിരതമാവുകയാണ് ഉണ്ടായതെന്ന് കൊറിയ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ജിയോങ് യുന്‍-ക്യോങ് പറഞ്ഞു.സ്ഥിതിഗതികള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു.


ഇത്തരം രോഗികളെ നിരീക്ഷിക്കാനും കൂടുതല്‍ പരിശോധന നടത്താനും നിര്‍ദേശം നല്‍കി. ഡബ്ല്യുഎച്ച്ഒയുടെ നിര്‍ദേശം അനുസരിച്ച് 24 മണിക്കൂര്‍ ഇടവിട്ട് തുടര്‍ച്ചയായി രണ്ടുതവണ നെഗറ്റീവ് ആയാല്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേക്കു വിടാം. വൈറസിന്റെ ജനിതക ഘടനയില്‍ വന്ന മാറ്റമാണോ രോഗം ഭേദമായവര്‍ക്ക് വീണ്ടും രോഗം വരാന്‍ കാരണമെന്നും സംശയിക്കുന്നു. കൂടുതല്‍ പരിശോധന നടത്താതെ ഇക്കാര്യത്തില്‍ ഒന്നും പറയാനാകില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.

Other News in this category4malayalees Recommends